12:32pm 10 November 2026
NEWS
സിനിമയ്ക്കുവേണ്ടി ജീവിതം മാറ്റിവെച്ച് സ്നേഹിച്ച വ്യക്തിയാണ് ജോൺ പോൾ: ആന്റണി സോണി.
23/04/2025  08:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സിനിമയ്ക്കുവേണ്ടി ജീവിതം മാറ്റിവെച്ച് സ്നേഹിച്ച വ്യക്തിയാണ് ജോൺ  പോൾ:  ആന്റണി സോണി.
HIGHLIGHTS

ജോൺ പോൾ അനുസ്മരണം, സംവിധായകൻ ആന്റണി സോണി പ്രസംഗിക്കുന്നു. സി. എസ്. ജയറാം, ടി. എം. എബ്രഹാം, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. എന്നിവർ സമീപം

കൊച്ചി : സിനിമയ്ക്കുവേണ്ടി എത്രമാത്രം ത്യാഗം സഹിക്കുവാനും പ്രവർത്തിക്കുവാനും ശ്രമിച്ച ഒരു വ്യക്തിത്വമാണ് ജോൺ പോളിന്റേതെന്നും കലാകാരനെ അത് പഴയ തലമുറയിൽ പെട്ട ആളെന്നോ പുതിയ തലമുറ ചെറുപ്പക്കാരൻ എന്നോ വ്യത്യാസമില്ലാതെ സിനിമയ്ക്കുവേണ്ടി ജീവിതം മാറ്റിവെച്ച് സ്നേഹിച്ച വ്യക്തിയാണ് ജോൺ പോളെന്നു  സംവിധായകൻ ആന്റണി സോണി അഭിപ്രായപ്പെട്ടു. ജോൺ പോൾ സാറും ആയിട്ടുള്ള പരിചയം ഒട്ടേറെ മഹാരഥന്മാരെ നേരിട്ട് കാണുവാനും സ്നേഹഭാഗമാകുവാനും സാധിച്ചു. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ജോൺപോൾ ഒരു കുടുംബാംഗത്തെ എന്നതുപോലെയാണ് തന്നെ ചേർത്തുനിർത്തിയതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും ജർമൻ ഭാഷാ സാംസ്കാരിക വേദിയായ ഗോയ്ഥെ സെന്ററിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ജർമൻ ഫിലിഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തിയ പ്രശസ്ത തിരക്കഥാ കൃത്തായിരുന്ന ജോൺപോൾ അനുസ്മരണ പ്രഭാഷണം നിർവഹിച്ച സംസാരിക്കുകയായിരുന്നു ആന്റണി സോണി. നാടകകൃത്തു  ടി എം എബ്രഹാം, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ  ഫാദർ അനിൽ ഫിലിപ്പ്സി. എം. ഐ.,  സി.എസ് ജയറാം, കൊച്ചിൻ ഫിലിംസ് സൊസൈറ്റി സെക്രട്ടറി വി. എ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. രണ്ട് സിനിമകൾ പ്രദർശിപ്പിച്ചുകൊണ്ട് രണ്ട് ദിവസത്തെ ജർമൻ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img