12:52am 13 November 2026
NEWS
ജോൺ ഡിയർ 130 എച്ച്.പി. 5130M ട്രാക്ടർ അവതരിപ്പിച്ചു
20/03/2026  01:29 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജോൺ ഡിയർ 130 എച്ച്.പി. 5130M ട്രാക്ടർ അവതരിപ്പിച്ചു

 

 മുംബൈ : കൃഷി, നിർമാണം, വനസംരക്ഷണം തുടങ്ങിയ മേഖലകളിലെ  മുൻനിരക്കാരായ ജോൺ ഡിയർ  ഇന്ത്യയിൽ നടത്തിയ പവർ  & ടെക്നോളജി  ഷോ യിൽ പുതിയ 5M സീരീസ് 5130M (130 HP) ട്രാക്ടർ അവതരിപ്പിച്ചു. 

പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ പവർ  & ടെക്നോളജി  7.0 പദ്ധതിയുടെ ഭാഗമായി 5130M ട്രാക്ടറിൽ ഫ്രണ്ട് ഹിച്ച്, ഫ്രണ്ട് പി.ടി.ഒ. സംവിധാനങ്ങൾ, ഓട്ടോ ട്രാക് ഗൈഡൻസ് സിസ്റ്റം, ഗ്രീൻസിസ്റ്റം ലിങ്ക്  കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ കൃഷിയിടങ്ങളിലെ വൈവിധ്യമാർന്ന സാഹചര്യങ്ങൾ പരിഗണിച്ചുള്ള നവീകരണങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്ന സുസ്ഥിര കൃഷി വികസനത്തിന് പിന്തുണ നൽകുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.

ജോൺ ഡിയർ ഇന്ത്യ എം.ഡി.യും കൺട്രി മാനേജരുമായ രാജേഷ് സിന്ഹ പറഞ്ഞു. ''പ്രിസിഷൻ അഗ്രികൾച്ചർ, ഡിജിറ്റൽ സൊല്യൂഷനുകൾ എന്നിവ ഉൾപ്പെടുത്തിയ സ്മാർട്ട് കണക്റ്റഡ് മെഷീനുകൾ വഴി കുറവ് വിഭവങ്ങൾ ഉപയോഗിച്ച് കൂടുതൽ ഉൽപാദനം നേടാൻ കർഷകരെ സഹായിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം'',

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img