NEWS
ജോൺ സീന WWE-യിൽനിന്ന് വിരമിക്കുന്നു
07/07/2024 12:43 PM IST
nila
ജോൺ സീന WWE-യിൽനിന്ന് വിരമിക്കുന്നു. ലോകമെമ്പാടുമുള്ള റെസ്ലിങ് ആരാധകരെ ഞെട്ടിച്ചാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. ടൊറന്റോയിൽ നടന്ന 'മണി ഇൻ ദ ബാങ്ക്' ലൈവ് മത്സരത്തിനിടെയാണ് അടുത്ത വർഷം ഡിസംബറോടെ മത്സരങ്ങൾ മതിയാക്കുമെന്ന് സീന അറിയിച്ചത്. കഴിഞ്ഞ 22 വർഷമായി റെസ്ലിംഗിൽ തിളങ്ങുന്ന താരത്തിന് 47 വയസാണ്.
2025-ലെ റോയൽ റംബിൾ, എലിമിനേഷൻ ചേംബർ എന്നിവയ്ക്ക് ശേഷം നടക്കുന്ന റെസ്സൽമാനിയ 41 ആയിരിക്കും ജോൺ സീനയുടെ ഡബ്ല്യു.ഡബ്ല്യു.ഇയ്‌ക്കൊപ്പമുള്ള അവസാന ഇവന്റ്. ഡബ്ല്യു.ഡബ്ല്യു.ഇ റോയുടെ നെറ്റ്ഫ്‌ളിക്‌സ് അരങ്ങേറ്റത്തിൽ സീനയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.