12:34am 08 September 2026
NEWS
ജോഹെയ്‌റി മോള ഡൊമിംഗ്യൂസ് ലോകസുന്ദരി
06/09/2026  06:19 AM IST
nila
ജോഹെയ്‌റി മോള ഡൊമിംഗ്യൂസ് ലോകസുന്ദരി

ഹാനോയ്: 2026ലെ മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജോഹെയ്‌റി മോള ഡൊമിംഗ്യൂസിന്. വിയറ്റ്നാമിൽ നടന്ന 73-ാമത് മിസ് വേൾഡ് മത്സരത്തിലാണ് ജോഹെയ്‌റി ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ മിസ് വേൾഡ് തായ്‌ലൻഡിന്റെ ഒപാൽ സുചാത ചുവാങ്ശ്രീയാണ് ജോഹെയ്‌റിയെ കിരീടമണിയിച്ചത്. അധ്യാപികയായ ജോഹെയ്‌റി സാമൂഹികപ്രവർത്തന രംഗത്തും സജീവമാണ്. മത്സരത്തിലെ മികച്ച പ്രകടനമാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിന് കിരീടം സമ്മാനിച്ചത്.

സ്പെയിനിന്റെ എലിസബത്ത് റെയ്‌നസ് ഫസ്റ്റ് റണ്ണറപ്പായി. മലേഷ്യയുടെ താനുസിയ സെക്കൻഡ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയെ പ്രതിനിധീകരിച്ച നികിത പൊർവാളിന് അവസാന 20 പേരിൽ ഇടം നേടാനായില്ല.

അതേസമയം, മറ്റൊരു പ്രധാന സൗന്ദര്യമത്സരത്തിനായി ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി താരം ഒരുങ്ങുകയാണ്. നവംബറിൽ പ്യൂർട്ടോറിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ മലയാളിയായ കെസിയ ലിസ് മെജോ ഇന്ത്യയ്ക്കായി മത്സരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img