05:05am 10 November 2026
NEWS
ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു; ലോകനേതാക്കളുടെ ആശംസകൾ
20/05/2025  10:02 AM IST
സുരേഷ് വണ്ടന്നൂർ
ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു; ലോകനേതാക്കളുടെ ആശംസകൾ

അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോ ബൈഡന് (82) പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. കാൻസർ അസ്ഥികളിലേക്ക് പടർന്നതായും റിപ്പോർട്ടുകളുണ്ട്. മൂത്രാശയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നുള്ള പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
വാർത്ത പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള നേതാക്കൾ ബൈഡന് ആശംസകൾ നേർന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അതിൽ ഉൾപ്പെടുന്നു. തനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച് ബൈഡൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു.
1972-ൽ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന ബൈഡൻ ആറ് തവണ സെനറ്ററായും, ഒബാമയുടെ വൈസ് പ്രസിഡന്റായും, അമേരിക്കയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ജീവിതത്തിലെ ഈ നിർണായക ഘട്ടത്തിലും അദ്ദേഹം പോരാട്ടവീര്യത്തോടെ മുന്നോട്ടുപോവുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img