
വാഷിങ്ടൺ: പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലയണൽ മെസ്സിക്കും. ഫുട്ബോൾ സൂപ്പർ താരം മെസി ഉൾപ്പെടെ 19 പേർക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. നിക്ഷേപകനായ ജോർജ് സോറോസിനും അവാർഡ് ലഭിക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമർശകനാണ് ഇദ്ദേഹം. വൈറ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ജോ ബൈഡൻ പുരസ്കാര ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കും.
മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ, മുൻ പ്രതിരോധ സെക്രട്ടറി അന്തരിച്ച ആഷ്ടൺ കാർട്ടർ, പൗരാവകാശ പ്രവർത്തകയായ ഫാനി ലൂ ഹാമർ, അറ്റോർണി ജനറലായും യുഎസ് സെനറ്ററായും സേവനമനുഷ്ഠിച്ച റോബർട്ട് ഫ്രാൻസിസ് കെന്നഡി, പാചക വിദഗ്ധൻ ജോസ് ആൻഡ്രസ്, എയ്ഡ്സിനും ദാരിദ്ര്യത്തിനും എതിരെ പോരാടിയ മൈക്കൽ ജെ. ഫോക്സ് ഉൾപ്പെടെയുള്ളവരും പുരസ്കാരം ലഭിച്ചവരുടെ പട്ടികയിലുണ്ട്.











