07:52pm 04 September 2026
NEWS
വൈറ്റ് ഹൗസിന്റെ പടിയിറങ്ങും മുമ്പ് ​ഗാസയിൽ വെടിനിർത്തൽ യാഥാർത്ഥ്യമാക്കാൻ ജോ ബൈഡന്റെ ഭ​ഗീരഥ പ്രയത്നം

07/01/2025  07:57 AM IST
nila
വൈറ്റ് ഹൗസിന്റെ പടിയിറങ്ങും മുമ്പ് ​ഗാസയിൽ വെടിനിർത്തൽ യാഥാർത്ഥ്യമാക്കാൻ ജോ ബൈഡന്റെ ഭ​ഗീരഥ പ്രയത്നം

ജറുസലം: വൈറ്റ് ഹൗസിന്റെ പടിയിറങ്ങും മുമ്പ് ​ഗാസയിൽ വെടിനിർത്തൽ യാഥാർത്ഥ്യമാക്കാൻ ജോ ബൈഡന്റെ ഭ​ഗീരഥ പ്രയത്നം. ഖത്തറിൽ സമാധാന ചർച്ചകൾ പുരോ​ഗമിക്കുകയാണ്. ഇസ്രയേൽ പ്രതിനിധികളും ചർച്ചയിൽ പങ്കാളികളാകുന്നു എന്നത് വലിയ വിജയമായാണ് അമേരിക്ക കണക്കാക്കുന്നത്. മൊസാദ് തലവൻ ഡേവിഡ് ബർനിയയും സമാധാന ചർച്ചകളിൽ പങ്കാളിയാകാൻ ഉടൻ ദോ​ഹയിലെത്തുമെന്നാണ് റിപ്പോർട്ട്.

ബൈഡൻ അമേരിക്കയുടെ പ്രസിഡന്റ് പദവിയിൽ ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടിയേയുള്ളൂ. ജനുവരി 20നാണ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുക. 20ന് അകം ബന്ദികളെ മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. വെടിനിർത്തൽ കരാറിന്റെ ഭാ​ഗമായി 34 ബന്ദികളെ ആദ്യഘട്ടത്തിൽ മോചിപ്പിക്കാമെന്ന് ഹമാസ് വാർത്താ ഏജൻസിയോടു വ്യക്തമാക്കുകയും ചെയ്തു. 

ഇതോടെയാണ് ഗാസ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ ജോ ബൈഡൻ ഭരണകൂടം അവസാനവട്ട മധ്യസ്ഥ ശ്രമം ശക്തമാക്കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം പ്രഖ്യാപനമുണ്ടാക്കാനാണു ശ്രമമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. വെടിനിർത്തൽ കരാറായാൽ ആദ്യഘട്ടത്തിൽ മോചിപ്പിക്കേണ്ട 34 ബന്ദികളുടെ ഇസ്രയേൽ നൽകിയ പട്ടിക അംഗീകരിച്ചതായി ഹമാസിന്റെ വക്താവാണു റോയിട്ടേഴ്സിനോടു പറഞ്ഞത്. വനിതാ സൈനികരും പ്രായമായവരുമാണ് ഈ പട്ടികയിലുള്ളത്. ഇതു സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img