06:37am 13 November 2026
NEWS
യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ തൊഴിൽമേള 29 - നു
25/11/2025  08:47 PM IST
nila
യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ തൊഴിൽമേള 29 - നു

 

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഭദ്രാസനം ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ 29-നു തൊഴിൽമേള നടത്തും. 
ചെങ്ങന്നൂർ ബഥേൽ അരമനയിൽ രാവിലെ ഒൻപതിനാരംഭിക്കുന്ന മേള മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും. 14 തൊഴിൽദാതാക്കൾ പങ്കെടുക്കും. തത്സമയ രജിസ്ട്രേഷനുണ്ട്. പത്രസമ്മേളനത്തിൽ ഒ സി വൈ എം വൈസ് പ്രസിഡൻ്റ് ഫാ. എൽവിൻ തോമസ്, ജനറൽ സെക്രട്ടറി അപ്രേം കുന്നിൽ, ജൊഹാൻ ജോസഫ്, ജെസ്വിൻ സജീവ്തോമസ്,
റോബിൻ ജോ വർഗീസ് , 
ജോജോ ജോസഫ്
 എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക് : 9072016672, 8137960276.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.