10:20pm 07 November 2026
NEWS
ജെഎം ഫിനാന്‍ഷ്യല്‍ പ്രീഐപിഒ 700 കോടി രൂപ സമാഹരിച്ചു
03/09/2026  06:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജെഎം ഫിനാന്‍ഷ്യല്‍ പ്രീഐപിഒ 700 കോടി രൂപ സമാഹരിച്ചു

കൊച്ചി: രാജ്യത്തെ മുന്‍നിര സാമ്പത്തിക സേവന ഗ്രൂപ്പായ ജെഎം ഫിനാന്‍ഷ്യലിന്റെ അസറ്റ് മാനേജ്‌മെന്റ് വിഭാഗം കന്നി പ്രീഐപിഒ ഫണ്ടിന്റെ ഒന്നാം ഘട്ടത്തില്‍ 700 കോടി രൂപ സമാഹരിച്ചു. 1500 കോടി രൂപയുടെ ലക്ഷ്യവും 1000 കോടി രൂപയുടെ ഗ്രീന്‍ഷൂ ഓപ്ഷനുമായി ആരംഭിച്ച പദ്ധതിക്ക് അതിസമ്പന്നരുടെയും, ഫാമിലി ഓഫീസുകളുടേയും, നിക്ഷേപ സ്ഥാപനങ്ങളുടേയും അടക്കം വിവിധ തലത്തില്‍ പെട്ട നിക്ഷേപകരുടെ  പിന്തുണ ലഭിച്ചിട്ടുണ്ട്.അടുത്ത 18 മാസത്തിനിടയില്‍ പൊതു വിപണിയില്‍ ലിസ്റ്റു ചെയ്യാന്‍ സാധ്യതയുള്ളതും, മികച്ച വളര്‍ച്ചാ സാധ്യതകളുള്ളതും,  ശക്തമായ അടിത്തറയുള്ളതുമായ  കമ്പനികളില്‍ നിക്ഷേപിക്കാനാണ്  ഫണ്ട് ലക്ഷ്യമിടുന്നത്.  കമ്പനിയുടെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, റിസര്‍ച്ച് പാര്‍ട്ണര്‍ഷിപ്പുകള്‍ എന്നിവ പ്രയോജനപ്പെടുത്തിയാണ് മികച്ച പ്രീഐപിഒ അവസരങ്ങള്‍ കണ്ടെത്തുക. രതീഷ് വാര്യരാണ് ഫണ്ട്മാനേജര്‍.പ്രീഐപിഒ ഘട്ടത്തിലുള്ള മികച്ച കമ്പനികളെ പിന്തുണയ്ക്കുന്നതില്‍ നിക്ഷേപകര്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന വിശ്വാസമാണ് ഒന്നാം ഘട്ടത്തില്‍ ലഭിച്ച ഉയര്‍ന്ന തുക സൂചിപ്പിക്കുന്നതെന്നും നിക്ഷേപകര്‍ക്ക് മികച്ച സമ്പത്ത് സൃഷ്ടിക്കാനുള്ള പ്രധാന മാര്‍ഗ്ഗമായി ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍മാറിയിട്ടുണ്ടെന്നും കമ്പനി വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിശാല്‍ കംപാനി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img