09:30pm 10 November 2026
NEWS
ജെഎം ഫിനാന്‍ഷ്യലിന് ഒന്നാം പാദത്തില്‍ 454 കോടി രൂപയുടെ ലാഭം
12/08/2025  04:37 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജെഎം ഫിനാന്‍ഷ്യലിന് ഒന്നാം പാദത്തില്‍ 454 കോടി രൂപയുടെ  ലാഭം

 

കൊച്ചി- ജൂണ്‍ 30ന് അവസാനിച്ച നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന്റെ  നികുതിക്കു ശേഷമുള്ള ലാഭം 454 കോടി രൂപയായി വര്‍ധിച്ചു. എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന ഈ നേട്ടം  മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 171 കോടിയേക്കാള്‍ 166 ശതമാനം കൂടുതലാണ്.  

കമ്പനിയുടെ മൊത്ത വരുമാനം 1,121 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ വരുമാനം  1,093 കോടി രൂപയായിരുന്നു. മൊത്തം ചിലവുകള്‍ 529 കോടിയായി കുറഞ്ഞിട്ടുണ്ട്.  കമ്പനിയുടെ മൊത്തം ആസ്തി  10,000 കോടി രൂപയായി ഉയര്‍ന്നു. ഷെയര്‍ വില 4 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
 
റിയല്‍ എസ്റ്റേറ്റ് വായ്പകളും കിട്ടാക്കടങ്ങളും തിരിച്ചു പിടിക്കുന്നതില്‍ കമ്പനിയുടെ തന്ത്രങ്ങള്‍ വിജയം കണ്ടതായി പാദഫലങ്ങള്‍ പ്രഖ്യാപിക്കവേ വൈസ് ചെയര്‍മാനും  മാനേജിംഗ് ഡയറക്ടറുമായ വിശാല്‍ കംപാനി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img