03:24am 08 November 2026
NEWS
ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് 100 കോടി രൂപ മൂലധനം സമാഹരിക്കുന്നു
08/04/2025  05:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് 100 കോടി രൂപ മൂലധനം സമാഹരിക്കുന്നു

കൊച്ചി:  ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് അവകാശ ഓഹരി ഇഷ്യുവിലൂടെ 100 കോടി രൂപ സമാഹരിക്കുന്നു.  ആദ്യ റാഞ്ചില്‍ 50 കോടി രൂപ ഇതിനകം സമാഹരിച്ചു കഴിഞ്ഞതായും ബാക്കി 50 കോടി രൂപ ആവശ്യാനുസരണം ഉടന്‍ സമാഹരിക്കുമെന്നും ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അമിതാഭ് മൊഹന്തി പറഞ്ഞു, ഈ മൂലധനം ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ വിപുലീകരണത്തിനാണ് വിനിയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തുടനീളം ബ്രാഞ്ചുകള്‍ വിപുലീകരിച്ച് സാമ്പത്തിക സേവനം പരമാവധി ആളുകളിലേക്കെത്തിക്കാനുള്ള തീവ്രശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ മൂലധന സമാഹരണം. ഇത് കമ്പനിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും, സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും, ഉപഭോക്തൃ സേവനം ഉയര്‍ത്താനും, ഞങ്ങളുടെ പങ്കാളികള്‍ക്കും നിക്ഷേപകര്‍ക്കും കൂടുതല്‍ മൂല്യം നല്‍കാനും സഹായകമാകുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിശാല്‍ കമ്പാനി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img