02:23am 13 November 2026
NEWS
കൊല്ലത്ത് ​ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു
14/03/2026  01:25 PM IST
nila
കൊല്ലത്ത് ​ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായ അലുവ അതുലാണ് കൊല്ലപ്പെട്ടത്. കരുനാഗപ്പള്ളി പുതിയകാവിന് സമീപം നടന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജാമ്യത്തിലിറങ്ങിയ അതുൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. അതുലിനെ പിന്തുടർന്നെത്തിയ സംഘം കാറിടിച്ച് വാഹനം ഒരു വശത്തേക്ക് തെറിപ്പിച്ച ശേഷം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. നിരവധി തവണ വെട്ടേറ്റ അതുലിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഗുണ്ടാകുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, ഗുണ്ടാകുടിപ്പകയുടെ മറ്റൊരു ഇരയായിരുന്നു ജിം സന്തോഷ്. അമ്മ വീട്ടിലുണ്ടായിരുന്ന സമയത്ത് പുലർച്ചെ വീട്ടിൽ കയറിയെത്തിയ സംഘം സന്തോഷിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img