04:51pm 27 November 2026
NEWS
ഭാര്യമാരെ കൊലപ്പെടുത്തി വനത്തിൽ കുഴിച്ചിട്ടു; സഹോദരങ്ങൾ അറസ്റ്റിൽ; മാതാപിതാക്കളും പിടിയിൽ
27/11/2026  10:55 AM IST
nila
ഭാര്യമാരെ കൊലപ്പെടുത്തി വനത്തിൽ കുഴിച്ചിട്ടു; സഹോദരങ്ങൾ അറസ്റ്റിൽ; മാതാപിതാക്കളും പിടിയിൽ

 

റാഞ്ചി: ജാർഖണ്ഡിലെ ജുംലയിൽ രണ്ട് യുവതികളെ കൊലപ്പെടുത്തി വനത്തിൽ കുഴിച്ചിട്ട സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. ഭാര്യമാരായ മിനി പ്രിയ (28), രാധിക കുമാരി (20) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ശിവശങ്കർ സഹു, സഹോദരൻ നവിൻ സഹു എന്നിവരാണ് പിടിയിലായത്. ഭാര്യമാർ തമ്മിലുള്ള പതിവ് തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ചയായിരുന്നു സംഭവം.

ആംബുലൻസ് ഡ്രൈവറായ ശിവശങ്കറും സഹോദരനും ചേർന്ന് യുവതികളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ ആംബുലൻസിൽ സിംദേഗ ജില്ലയിലെ വനമേഖലയിലെത്തിച്ച് കുഴിച്ചിടുകയായിരുന്നു. ഭാര്യമാർ അറിയിക്കാതെ വീടുവിട്ടുപോയെന്നായിരുന്നു ഇരുവരും ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വനത്തിൽ കുഴിച്ചിട്ട നിലയിൽ യുവതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹങ്ങൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു.

യുവതികൾ തമ്മിലുള്ള നിരന്തരമായ തർക്കങ്ങളിൽ സഹോദരന്മാർ അസ്വസ്ഥരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കൊലപാതകത്തിന് രണ്ട് ദിവസം മുൻപ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച ആംബുലൻസും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img