06:50pm 22 November 2026
NEWS
സ്ഥിരമായി കുടിക്കുന്നത് പാമ്പിന്റെ ബീജം ചേർത്ത പാനീയം; അതെന്തിനെന്നും വെളിപ്പെടുത്തി ജെസീക്ക സിംപ്സൺ
01/04/2025  04:10 PM IST
nila
സ്ഥിരമായി കുടിക്കുന്നത് പാമ്പിന്റെ ബീജം ചേർത്ത പാനീയം; അതെന്തിനെന്നും വെളിപ്പെടുത്തി ജെസീക്ക സിംപ്സൺ

സ്പേം കോക്ടെയിലുകൾ കുടിക്കാറുണ്ടെന്ന് തുറന്നു പറഞ്ഞ് അമേരിക്കൻ ​ഗായിക ജെസീക്ക സിംപ്സൺ. ശബ്ദം മികച്ചതാക്കാനാണ് താൻ ഇത്തരം പാനീയങ്ങൾ കുടിക്കുന്നതെന്നും താരം വെളിപ്പെടുത്തി. പാമ്പിൻ ബീജമാണ് ഈ കോക്ടെയ്‌ലുകളിലെ പ്രധാന ചേരുവ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോയിലൂടെയാണ് താൻ പാമ്പിന്റെ ബീജം അടങ്ങിയ ഒരു ചൈനീസ് കോക്ടെയ്‌ൽ കുടിക്കാറുണ്ടെന്ന് ജെസീക്ക തുറന്നു പറഞ്ഞത്. 

‘തേനിനു തുല്യമാണ് ഈ പാനീയത്തിന്റെ സ്വാദ്. ഇത് കുടിക്കുന്നത് ആളുകൾക്ക് മോശമായി തോന്നിയേക്കാം, പക്ഷേ എന്റെ പാട്ട് മികച്ചതാക്കാൻ ഇത് ഏറെ സഹായിച്ചിട്ടുണ്ട്. നല്ല ശബ്ദം വേണമെങ്കിൽ നിങ്ങളും ഈ വിദ്യ പരീക്ഷിക്കൂ. ഈ പാനീയത്തിൽ പാമ്പിൻ ബീജം അടങ്ങിയിരിക്കുന്ന കാര്യം എനിക്ക് ആദ്യം അറിയില്ലായിരുന്നു. അതിലെ ചേരുവകൾ വായിച്ച സുഹൃത്തുക്കളാണ് അക്കാര്യം എന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഞാൻ സ്പേം കോക്ടെയിലുകൾ കുടിക്കുന്നത് ശരി തന്നെ. എന്നാൽ ജീവിതത്തിൽ ഇന്നുവരെ എനിക്ക് മദ്യത്തോട് ആസക്തി തോന്നിയിട്ടില്ല. മദ്യപിക്കില്ല എന്നത് എനിക്കും കുടുംബത്തിനും വേണ്ടി എടുത്ത ഏറ്റവും മികച്ച തീരുമാനമാണ്’, ജെസീക്ക സിംപ്സൺ പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img