06:32am 13 November 2026
NEWS
ലൈംഗിക കുറ്റവാളിക്ക് സ്ത്രീയുടെ ന​ഗ്നചിത്രം അയച്ചെന്ന വിവാദത്തിൽ മാനനഷ്ടക്കേസുമായി ട്രംപ്
19/07/2025  07:53 AM IST
nila
ലൈംഗിക കുറ്റവാളിക്ക് സ്ത്രീയുടെ ന​ഗ്നചിത്രം അയച്ചെന്ന വിവാദത്തിൽ മാനനഷ്ടക്കേസുമായി ട്രംപ്

ലൈംഗിക കുറ്റവാളിക്ക് സ്ത്രീയുടെ ന​ഗ്നചിത്രം അയച്ചെന്ന വിവാദത്തിൽ വാർത്ത പുറത്തുവിട്ട മാധ്യമത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാനനഷ്ടക്കേസ് കൊടുത്തു. അമേരിക്കയിലെ ജയിലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് 2003ൽ ട്രംപ് സ്ത്രീയുടെ ന​ഗ്നചിത്രം വരച്ച കത്തയച്ചു എന്നാണ് വിവാദം. വാൾസ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ, റിപ്പോർട്ടിനെ തള്ളിക്കളഞ്ഞ ട്രംപ് 10 ബില്യൻ ഡോളർ (1000 കോടി) നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. 

ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്റ്റിലെ ഫെഡറൽ കോടതിയിലാണ് ട്രംപ് മാനനഷ്ട കേസ് ഫയൽ ചെയ്തത്.  റൂപർട്ട് മർഡോക്ക്, രണ്ട് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർമാർ എന്നിവർക്കെതിരെയാണ് പരാതി. പ്രതികൾ അപകീർത്തിപ്പെടുത്തുകയും ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുകയും ചെയ്തെന്നാണ് ട്രംപ് ആരോപിക്കുന്നത്. അത് തനിക്ക് മാനനഷ്ടമുണ്ടാക്കിയെന്നും ട്രംപ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 

2003ൽ ജെഫ്രി എപ്സ്റ്റീന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് അയച്ച കത്തിലാണ് കൈകൊണ്ട് വരച്ച ഒരു സ്ത്രീയുടെ നഗ്‌നചിത്രം ഉള്ളത്. ആശംസകൾ നേർന്നു കൊണ്ടുള്ള കത്തിൽ ട്രംപിന്റെ ഒപ്പ് ഉണ്ടായിരുന്നും വാൾസ്ട്രീറ്റ് ജേണലിന്റെ വാർത്തയിൽ പറഞ്ഞിരുന്നു. എല്ലാ ദിവസവും അത്ഭുതകരമായ രഹസ്യമായിരിക്കട്ടെ എന്നാണ് കത്തിൽ എഴുതിയിരുന്നത്. എന്നാൽ ഈ വാചകം എഴുതിയതിലോ അശ്ലീല ചിത്രം വരച്ചതിലോ തനിക്ക് യാതൊരു പങ്കും ഇല്ലെന്നാണ് ട്രംപ് വാദിക്കുന്നത്. ഇതു താനെഴുതിയ കത്തല്ലെന്നും വാൾസ്ട്രീറ്റ് ജേണലിന്റേത് തട്ടിപ്പ് കഥയാണെന്നും ട്രംപ് പറഞ്ഞു. കത്തിൽ കാണുന്നത് തന്റെ ഭാഷയല്ല. സ്ത്രീകളുടെ ചിത്രം വരയ്ക്കാറില്ലെന്നും ട്രംപ് പറഞ്ഞു.

എപ്സ്റ്റെന്റെ കൂട്ടുപ്രതിയായിരുന്ന, ഇപ്പോഴും ജയിലിൽ കഴിയുന്ന ഗിസ്ലെയ്ൻ മാക്സ്വെൽ സംഘടിപ്പിച്ച ജന്മദിന ആഘോഷത്തിൽ ട്രംപ് പങ്കെടുത്തിരുന്നു എന്നും വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ ആരോപിച്ചിരുന്നു, എന്നാൽ, ഈ ആരോപണവും ട്രംപ് കഴിഞ്ഞ ദിവസം ശക്തമായി നിഷേധിച്ചിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img