02:09am 21 October 2026
NEWS
ജീവദ്യുതി രക്തദാന ക്യാമ്പ്
06/10/2026  03:48 PM IST
nila
ജീവദ്യുതി രക്തദാന ക്യാമ്പ്

ചേപ്പാട്: സി.കെ.എച്ച്.എസ്. ചേപ്പാട് എൻ.എസ്.എസ്. യൂണിറ്റിന്റെയും മാവേലിക്കര വി.എസ്.എം. ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സ്കൂൾ അങ്കണത്തിൽ ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ചേപ്പാട് ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു രാജേന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബിനു കെ. സാമുവൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി കെ സാബു,സീനിയർ അസിസ്റ്റന്റ് ജോമോൻ സി. ടി., സ്റ്റാഫ് സെക്രട്ടറി സൂസൻ ജേക്കബ്, ഡോ. അനീറ്റ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജൂലി ജോയ്, വോളണ്ടിയർ ലീഡർ മെർലിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സാമൂഹിക പ്രതിബദ്ധതയും ജീവൻ രക്ഷിക്കാനുള്ള സന്ദേശവും ഉയർത്തിപ്പിടിച്ചാണ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ അറുപതോളം പേർ രക്തദാനത്തിന് സന്നദ്ധരായി പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img