03:36am 20 April 2026
NEWS
രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്ന് ജെബി മേത്തർ എംപി
24/08/2025  11:46 AM IST
nila
 രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്ന് ജെബി മേത്തർ എംപി

ലൈം​ഗികാരപണ വിവാദത്തിൽപെട്ട കോൺ​ഗ്രസിന്റെ യുവ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്ന് ജെബി മേത്തർ എംപി. സാങ്കേതികമായി രാഹുലിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ആരോപണം ഉയർന്ന് 24 മണിക്കൂറിനകം ധാർമ്മികതയുടെ പേരിൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടുന്നു. കോൺ​ഗ്രസും രാഹുലും കൃത്യമായ സമയത്ത് കൃത്യമായ തീരുമാനം എടുത്തെന്നും അവർ അവകാശപ്പെട്ടു.

അതേസമയം, ഇപ്പോഴുയരുന്ന വിവാദങ്ങളിൽ ഇപ്പോഴും പല പുകമറകളുണ്ടെന്നും കോൺ​ഗ്രസ് വനിതാ നേതാവ് പറയുന്നു. വിഷയം വ്യക്തിപരമാണ്. എല്ലാം പരിശോധിക്കപ്പടണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു. 

കോൺഗ്രസ് സ്ത്രീപക്ഷത്താണെന്നും ജെബി മേത്തർ വ്യക്തമാക്കി. പരാതിക്കാർക്കെതിരായ സൈബർ ആക്രമണങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് പറഞ്ഞ ജെബി, അവയെ ശക്തമായി എതിർക്കുകയാണെന്നും കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img