01:55am 11 November 2026
NEWS
റാംപിൽ നിറങ്ങൾ തീർത്ത കഥകളുമായി ജെഡി ഡിസൈൻ അവാർഡ് നിശ
31/07/2025  11:56 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
റാംപിൽ  നിറങ്ങൾ തീർത്ത കഥകളുമായി  ജെഡി ഡിസൈൻ അവാർഡ് നിശ

കൊച്ചി: യുവതലമുറയുടെ സ്വപ്നങ്ങളുടെയും  ഫാഷൻ ആശയങ്ങളുടെയും, നിറങ്ങളുടെയും  ആഘോഷമായി
ജെഡി ഡിസൈൻ അവാർഡ്  നിശ ചിറ്റിലപ്പിള്ളി സ്ക്വയറിൽ നടന്നു.  

ഇന്റീരിയർ, ജ്വല്ലറി ഡിസൈനുകളുടെ 
പ്രദർശനത്തെ തുടർന്ന് നടന്ന ഫാഷൻ ഷോയിൽ പത്തൊമ്പത് യുവ ഡിസൈൻ വിദ്യാർത്ഥികളുടെ ഫാഷൻ ശേഖരങ്ങളണിഞ്ഞ മോഡലുകൾ  റാംപിൽ ചുവടുവെച്ചു.

രാജ്യത്തെ പ്രീമിയം ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായ ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി,  
കൊച്ചിയാണ് ഷോ സംഘടിപ്പിച്ചത്. 

റോമൻ ചാരുതയിലലിഞ്ഞ "അറോറ ഓഫ് വാലർ", മരുഭൂമിയിലെ ജീവിതവും  മിനിമലിസവും  ഉൾക്കൊണ്ട  "മിലേലെ ," കേരളീയ നാടോടിക്കഥകളും  മാതൃശക്തിയും കോർത്തിണക്കിയ "മാതൃവേദ".   സർക്കസ്-പ്രചോദിതമായ " മാജിക് ഓഫ് ഡ്രീംസ്" എന്നിവയാണ് ആദ്യം  റാംപിലെത്തിയത്.

പാസ്റ്റൽ നിറവും ചക്രങ്ങളും സമ്മേളിക്കുന്ന  "പ്രിസ്മാറ്റിക് സോൾ"   കഥകളിയുടെ ഊർജ്ജസ്വലത പടർത്തുന്ന "ആട്ടം," ഡെനിമിൽ ക്യൂബിസ്റ്റ് രൂപകൽപനയുമായി  "മോണോക്രീറ്റ"; അമൂർത്ത ആശയങ്ങൾക്ക് നിറം കൊടുത്ത  "സെലഷ്യൽ എനിഗ്മ"; ജാപ്പനീസ് മോട്ടിഫുകളുടെ "ക്രിംസൺ കറ്റാന"  എന്നിവ മായകാഴ്ച്ചയായി. 

 കടൽക്കൊള്ളക്കാരുടെ പ്രമേയമുള്ള "ട്രഷർഡ് ത്രെഡ്സ്", നാടോടിക്കഥകൾ നിറഞ്ഞ "ഷാഡോ ബോൺ", കാൽബെലിയ നൃത്തം
പ്രചോദിതമായ "സെർപെന്റൈൻ, " കൂടാതെ "ചോസൺ", "പവർ ഓഫ് ഫ്രാഗ്മെന്റ്സ്", "ഹാലോ & ഹിം"  "റെക്ക്‌ലെസ് ഗ്രേസ്", "പദ്മവ്യൂഹ", "എൻലൈറ്റഡ് ഇന്റർലൂഡ്" എന്നീ ശേഖരങ്ങൾ കാൽപനികത,  ചരിത്രം, ആത്മീയത, വിവിധ സാംസ്കാരിക, വൈകാരിക തലങ്ങൾ  എന്നിവ വസ്ത്രങ്ങളിൽ ഇഴചേർത്തത് കൗതുകമായി.

ഡിസൈനിലൂടെ  കഥകൾ പറയുന്ന, ഉൾക്കാഴ്ചയും വ്യാഖ്യാന പാടവവുമുള്ള  യുവതലമുറയാണ് നമുക്കുള്ളതെന്ന്  കൊച്ചി ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സാന്ദ്ര ആഗ്നസ് ഡിസൂസ പറഞ്ഞു. 

ചടങ്ങിൽ ജെഡി ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി ഡയറക്ടർ സാന്ദ്ര ആഗ്നസ് ഡിസൂസ, ജെഡി ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ട്രസ്റ്റി നീലേഷ് ദലാൽ, പ്രശസ്ത ഫാഷൻ കൺസൾട്ടന്റുമാർ, ഡിസൈനർമാർ, ഫാഷൻ വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img