10:41pm 27 August 2026
NEWS
സംവിധായകനാകുന്ന 'ജയം' രവി
18/01/2025  10:38 AM IST
സംവിധായകനാകുന്ന ജയം രവി

ടുത്തിടെ തന്റെ പേര് രവി മോഹൻ എന്ന് മാറ്റിയ നടൻ 'ജയം' രവി' സൊന്തമായി  ' രവി  മോഹൻ സ്റ്റുഡിയോ' എന്ന പേരിൽ ഒരു സിനിമ നിർമ്മാണ കമ്പനിയും ആരംഭിച്ചിട്ടുണ്ട്.   തൻ്റെ ഈ കമ്പനിയിലൂടെ ഒരു സിനിമ നിർമ്മിച്ച് അത് സ്വയം സംവിധാനം ചെയ്ത് അഭിനയിക്കാനും പോകുകയാണ്  രവി മോഹൻ എന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.  ഈ ചിത്രത്തിൽ രവി മോഹൻ  അഭിനയിക്കുന്നതിനോടൊപ്പം അദ്ദേഹത്തിൻ്റെ മകൻ ആരവ് രവിയും  ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആരവ് രവിയെ പ്രധാനമാക്കിയുള്ളതാണത്രെ ചിത്രം. നേരത്തെ 2018-ൽ ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്ത രവി മോഹൻ്റെ 'ടിക് ടിക് ടിക് ' എന്ന ചിത്രത്തിലും ആരവ് രവി അഭിനയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രവി മോഹൻ വീണ്ടും തൻ്റെ മകനെ താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിപ്പിക്കുന്നത്. രവി മോഹന്റെ അച്ഛനായ  എഡിറ്റർ മോഹനാനാണത്രേ ഈ ചിത്രത്തിൻ്റെ കഥ എഴുതിയിരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img