ശ്രീകൃഷ്ണ വിഗ്രഹത്തിൽ ചുംബിച്ച് ജസ്നയുടെ ഫോട്ടോഷൂട്ടിനെതിരെ വിമർശനം

കൃഷ്ണഭക്തയായ ജസ്ന സലീം വീണ്ടും വിവാദത്തിൽ. ശ്രീകൃഷ്ണ വിഗ്രഹത്തിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയാണ് ജസ്ന അടുത്ത വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. വിഷുക്കണിക്ക് വേണ്ടി സ്ഥാപിച്ച കൃഷ്ണ വിഗ്രഹത്തിൽ ചുംബിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. വീഡിയോയ്ക്ക് താഴെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
വിശ്വാസം അത് മനസ്സിൽ സൂക്ഷിക്കുക ആളുകളെ കാണിക്കാൻ ഉള്ളതല്ല, ഒരിക്കലും ഒരു ദൈവത്തിനും ഉമ്മ കൊടുക്കാറില്ല.... സ്‌നേഹം.. ഇഷ്ടം... ഭക്തി ഒക്കെ കൈ കൂട്ടി നമസ്‌കരിക്കും- തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
ദിവസങ്ങൾക്ക് മുമ്പാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ച ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തത്. ഗുരുവായൂർ കിഴക്കേനടയിൽ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി വീഡിയോയെടുത്തു എന്നാണ് ജസ്നക്കെതിരായ കുറ്റം. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ ദേവസ്വം ബോർഡ് തന്നെയാണ് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് ജസ്നയുടെ ഫോട്ടോ ഷൂട്ട് വിവാദമായിരിക്കുന്നത്.