10:03pm 09 November 2026
NEWS
നിനക്ക് സ്വർഗത്തിൽ പോവണ്ടെ എന്ന് ചോദിക്കുന്നവരോട്..; മതം ഉപേക്ഷിച്ചെന്ന പ്രഖ്യാപനവുമായി ജസ്ന സലീം
01/06/2025  10:09 AM IST
nila
 നിനക്ക് സ്വർഗത്തിൽ പോവണ്ടെ എന്ന് ചോദിക്കുന്നവരോട്..; മതം ഉപേക്ഷിച്ചെന്ന പ്രഖ്യാപനവുമായി ജസ്ന സലീം

ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് കൃഷ്‌ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടിയ ജസ്ന സലീം. കൃഷ്ണനെ വരച്ച് പ്രശസ്തി നേടിയ മുസ്‌ലിം കുട്ടി എന്ന ലേബൽ തനിക്ക് വേണ്ടെന്ന് ജസ്ന വ്യക്തമാക്കി.ഇനി മുതൽ മതവും തട്ടവും ഇല്ലെന്നും ജസ്ന പറയുന്നു. 

 ‘മുസ്‌ലിം കുട്ടി എന്ന ലേബൽ ഞാൻ വേണ്ടന്ന് വച്ചു, എനിക്ക് ഇനി മുതൽ മതവും തട്ടവും ഇല്ല, നിനക്ക് സ്വർഗത്തിൽ പോവണ്ടെ എന്ന് ചോദിക്കുന്നവരോട് ഞാൻ പറയുന്നു എനിക്ക് മതമില്ല. ഞാൻ പൊട്ട് കുത്തിയപ്പോൾ എൻറെ ഉമ്മ പറഞ്ഞു, നീ പൊട്ട് കുത്തല്ലെ ബാപ്പായെ പള്ളിയിൽ നിന്ന് പുറത്താക്കുമെന്ന് ഉമ്മ പറഞ്ഞു’ ജസ്ന പറഞ്ഞു. 

കൃഷ്‌ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടിയ ജസ്ന, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും താൻ വരച്ച കൃഷ്ന്റെ ചിത്രം നൽകിയിരുന്നു. നേരത്തെ ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കിഴക്കേ നടയിൽ ബാങ്കിൻ്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വിവാദമായിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img