04:29am 10 November 2026
NEWS
ജന്തർ മന്തർ വിദ്യാർഥി സമരത്തിനെത്തിയവരിൽ ആയിരക്കണക്കിന് ക്രിമിനലുകളെന്ന് പൊലീസ്; തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങളിലൂടെയെന്നും വെളിപ്പെടുത്തൽ
28/07/2026  06:29 AM IST
nila
ജന്തർ മന്തർ വിദ്യാർഥി സമരത്തിനെത്തിയവരിൽ ആയിരക്കണക്കിന് ക്രിമിനലുകളെന്ന് പൊലീസ്; തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങളിലൂടെയെന്നും വെളിപ്പെടുത്തൽ

ന്യൂഡൽഹി: ജന്തർ മന്തറിൽ കഴിഞ്ഞയാഴ്ച നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതായി ഡൽഹി പൊലീസ്. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയിൽ സമരത്തിൽ പങ്കെടുത്തവരിൽ 2,873 പേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അവകാശപ്പെട്ടു.

ഇവരിൽ 989 പേർക്കെതിരെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മോഷണം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. ഔദ്യോഗിക രേഖകൾ പ്രകാരം 101 പേർ കൊലപാതകക്കേസിലും, 62 പേർ കൊലപാതകശ്രമക്കേസിലും, 284 പേർ കവർച്ചക്കേസിലും, 61 പേർ ബലാത്സംഗക്കേസിലും പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

കൂടാതെ, പോക്സോ കേസുകളിൽ പ്രതികളായ ആറുപേരെയും, ലൈംഗികാതിക്രമക്കേസുകളിലെ 25 പ്രതികളെയും, അനധികൃതമായി ആയുധം കൈവശം വെച്ച കേസിലെ 229 പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

അതീവ സുരക്ഷാ മേഖലയായ ജന്തർ മന്തറിൽ ജൂലൈ 20, 22 തീയതികളിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ സമരക്കാരും പൊലീസും തമ്മിൽ പലതവണ സംഘർഷമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ ബാരിക്കേഡുകൾ തകർക്കുന്നതും, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും, കല്ലേറ് നടത്തുന്നതുമടക്കമുള്ള സംഭവങ്ങൾ ഉൾപ്പെട്ട നൂറോളം സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img