12:00am 13 November 2026
NEWS
ചില സാഹചര്യങ്ങളിൽ മാനത്തെക്കാൾ വലുത് ജീവൻ തന്നെയാണ്; ജോർദാൻ യാത്രയിലുണ്ടായ ദുരനുഭവം പങ്കുവെച്ച് ജന്നാ ഷെസ്മീൻ
13/02/2026  03:54 PM IST
nila
ചില സാഹചര്യങ്ങളിൽ മാനത്തെക്കാൾ വലുത് ജീവൻ തന്നെയാണ്; ജോർദാൻ യാത്രയിലുണ്ടായ ദുരനുഭവം പങ്കുവെച്ച് ജന്നാ ഷെസ്മീൻ

സോളോ ട്രിപ്പുകളിലൂടെ യാത്രാനുഭവങ്ങൾ പങ്കുവെച്ച് ശ്രദ്ധ നേടിയ ട്രാവൽ വ്ലോഗറാണ് ജന്നാ ഷെസ്മീൻ. താൻ സന്ദർശിക്കുന്ന സ്ഥലങ്ങളുടെ പ്രത്യേകതകളും വ്യക്തിപരമായ അനുഭവങ്ങളും സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിക്കുന്ന ജന്ന, അടുത്തിടെ ഉണ്ടായ ഒരു ദുരനുഭവം പുതിയ വ്ലോഗിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ജോർദാനിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം ഉണ്ടായതെന്ന് ജന്ന പറയുന്നു. മടങ്ങാൻ വാഹന സൗകര്യം ലഭിക്കാത്ത സാഹചര്യത്തിൽ ഒരു നാട്ടുകാരന്റെ സഹായം സ്വീകരിക്കേണ്ടി വന്നു. തുടർന്ന് കഴുതപ്പുറത്ത് യാത്ര ചെയ്യുന്നതിനിടെ അയാൾ അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതായി ജന്ന വെളിപ്പെടുത്തി. യാത്രയ്ക്കിടെ ഇയാൾ പിന്നിൽ കയറി ഉപദ്രവിച്ചതായും ജന്ന വീഡിയോയിൽ വ്യക്തമാക്കുന്നു.

അപരിചിതമായ സ്ഥലത്ത് ഒറ്റയ്ക്കായിരുന്നതിനാൽ ഉടൻ പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും ഭയന്നതിനാലാണ് മിണ്ടാതിരുന്നതെന്നും ജന്ന പറയുന്നു. “ചില സാഹചര്യങ്ങളിൽ മാനത്തെക്കാൾ വലുത് ജീവൻ തന്നെയാണ്,” എന്ന വാക്കുകളോടെയാണ് അവൾ അനുഭവം പങ്കുവെച്ചത്. നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള അനുഭവം ആദ്യമായാണെന്നും ജന്ന കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img