01:01am 30 April 2026
NEWS
അമ്മ അഭിനയിച്ച ഹിന്ദി ചിത്രത്തിന്റെ റീ-മേക്കിൽ അഭിനയിക്കുന്ന മകൾ....
09/09/2025  01:15 PM IST
Cinema desk
അമ്മ അഭിനയിച്ച ഹിന്ദി ചിത്രത്തിന്റെ റീ-മേക്കിൽ അഭിനയിക്കുന്ന മകൾ....

അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇപ്പോൾ ബോളിവുഡിലെ പ്രശസ്ത നടിമാരിൽ ഒരാളാണ്. ജാൻവി കപൂർ നായകിയായി അഭിനയിച്ച്  അടുത്തിടെ പുറത്തിറങ്ങിയ 'പരം സുന്ദരി' എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ഇതിനെ തുടർന്ന് ജാൻവി കപൂർ  ഇപ്പോൾ തന്റെ അമ്മ ശ്രീദേവി അഭിനയിച്ച 'ചാൽബാസ്' എന്ന ഹിന്ദി സിനിമയുടെ റീമേക്കിൽ അഭിനയിക്കാൻ ഒരുങ്ങി വരികയാണെന്നുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ആദ്യം 'ചാൽബാസ്'  ചിത്രത്തിന്റെ റീമേക്കിൽ ശ്രദ്ധ കപൂർ നായികയായി അഭിനയിക്കുമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് മുന്നോട്ട് പോയില്ല. ഇപ്പോൾ, ജാൻവി കപൂർ ആ വേഷം അവതരിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ബോളിവുഡിൽനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമ്മ അഭിനയിച്ച ഒരു ചിത്രത്തിന്റെ റീമേക്കിൽ മകൾ അഭിനയിക്കുന്നത് വളരെ അപൂർവമായി നടക്കുന്ന ഒരു കാര്യമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img