04:01pm 11 November 2026
NEWS
ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ
18/10/2025  10:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ

നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ അംശാദായം അടക്കുന്ന തൊഴിലാളികളുടെ പെൻഷനും മറ്റാനുകൂല്യങ്ങളും പത്തൊമ്പത് മാസക്കാലമായി കുടിശ്ശികയാക്കിയിരിക്കുയാണെന്നും തൊഴിലാളികൾക്ക് അർഹമായ തുക സർക്കാർ വക മാറ്റി ചെലവഴിച്ചുകൊണ്ട് ബോർഡിനെ പ്രതിസന്ധിയിലാക്കി ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തെ ചെറുക്കുമൊന്നും, അടിയന്തരമായി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അസംഘടിത മേഖലയിലെ തൊഴിലാളികളെയും ബഹുജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന വ്യാപകമായി ശക്തമായ ബഹുജന പ്രക്ഷോഭത്തിന് രൂപം കൊടുക്കുവാനും ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്) മധ്യമേഖല നേതൃയോഗം ഐക്യകണ്ഠേന സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തി.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സ. രാഘവൻ മുളങ്ങാടൻ്റെ അധ്യക്ഷതയിൽ എറണാകുളം ആനമല ബിൽഡിങ്ങിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡണ്ട് അഡ്വ. ആനി സ്വീറ്റി ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന സെക്രട്ടറി  സുധീർ തമ്മനം സ്വാഗതവും സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ സംഘടനാ ചർച്ചയും മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന സെക്രട്ടറിമാരായ അനിൽ അമ്പാട്ട്, വിനോദ് വെള്ളില ,ജോസഫ് മോനാശേരി, നാരായണൻ മൂത്തമല,പി കെ ശിവദാസ് , പി വി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img