NEWS
'ജനനായകൻ' മോഹൻലാലിന് തിരുവനന്തപുരത്ത് കേരളത്തിന്റെ സ്നേഹാദരം!
05/10/2025 06:22 AM IST
സുരേഷ് വണ്ടന്നൂർ

തിരുവനന്തപുരം:ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ പ്രിയതാരം മോഹൻലാലിനെ കേരളം ആദരിച്ചു. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണ ചടങ്ങ് ജനസാഗരത്തിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മലയാളികളുടെ സാംസ്കാരിക ബോധത്തിൽ നിറഞ്ഞുനിൽക്കുന്ന അദ്ദേഹത്തിന്റെ കലാജീവിതത്തോടുള്ള ആദരവ് വിളിച്ചോതുന്നതായിരുന്നു ഈ വേദി.
സംസ്ഥാനത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ, വെള്ളിത്തിരയിൽ തന്മയത്വത്തോടെ വേഷപ്പകർച്ച നടത്തിയ ഈ അതുല്യ പ്രതിഭയോടുള്ള സ്നേഹം ഓരോ മലയാളിയുടെ മനസ്സിലുമുണ്ടെന്ന് തെളിയിച്ചു. മോഹൻലാലിന്റെ കലാസപര്യ കൂടുതൽ തേജസ്സോടെ മുന്നോട്ട് പോകട്ടെ എന്ന് കേരള ശബ്ദം ആശംസിക്കുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











