12:02am 03 July 2026
NEWS
ജനനായക'ന് A സർട്ടിഫിക്കറ്റ്, ഈ മാസം റിലീസ് ?
02/07/2026  04:35 PM IST
Cinema desk
ജനനായകന് A സർട്ടിഫിക്കറ്റ്,  ഈ മാസം റിലീസ്

 

ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയും, നടനുമായ വിജയ്  നായകനായി അഭിനയിച്ച 'ജനനായകൻ' എന്ന ചിത്രം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ മുടങ്ങി കിടക്കുകയായിരുന്നല്ലോ? എന്നാൽ ഇപ്പോൾ സിനിമാ ആരാധകർക്ക് 'ജനനായകൻ' സംബന്ധമായി സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അതായത് ചിത്രത്തിന് A സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും, ഇതിനെ തുടർന്ന്  ഈ മാസം ചിത്രം റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണെന്നുമുള്ള വാർത്തയാണ്!      
തമിഴ്‌നാട് സർക്കാരിൻ്റെ ന്യൂഡൽഹി പ്രത്യേക പ്രതിനിധിയായി 'ജനനായകൻ' ചിത്രത്തിൻ്റെ നിർമ്മാതാവായ വെങ്കട്ട് നാരായണയെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന്  ചിത്രത്തിൻ്റെ സെൻസർ ജോലികൾ വേഗത്തിൽ നടക്കുകയും, സെൻസർ ജോലികൾ പൂർത്തിയാകുകയും ചെയ്തു എന്നാണ് ഇപ്പോൾ കോളിവുഡിൽ വൈറലായിക്കൊണ്ടിരിക്കുന്ന വാർത്ത.  അതിനാൽ, ഈ മാസാവസാനത്തിനുള്ളിൽ  തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.  ഇത് സംബന്ധമായുള്ള  ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. ഇതിനാൽ വിജയ്  തമിഴ്നാട് മുഖ്യമന്ത്രിയായതിന് ശേഷം തിയേറ്ററുകളിലെത്താനിരിക്കുന്ന 'ജനനായക'നെ കാണാൻ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img