03:29pm 11 November 2026
NEWS
റെസിഡൻസ് അസോസിയേഷനിൽ ജനമൈത്രി ബീറ്റ് നടത്തി
13/10/2025  11:49 AM IST
nila
 റെസിഡൻസ് അസോസിയേഷനിൽ ജനമൈത്രി ബീറ്റ് നടത്തി

മുളക്കുഴ:  അരീക്കര ഗ്രീൻവാലി റെസിഡൻസ് അസോസിയേഷനിൽ ജനമൈത്രി ബീറ്റ് നടത്തി. ഗ്രീൻവാലി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആണ് ചെങ്ങന്നൂർ പോലീസ് ഉദ്യോഗസ്ഥർ ജനമൈത്രി ബീറ്റ് നടത്തിയത്. ചെങ്ങന്നൂർ സബ് ഇൻസ്‌പെക്ടർ 
നന്ദു, പോലീസ് ഓഫീസേഴ്സ്  ജിജോ, 
 അജിത്‌ എന്നിവർ മുളക്കുഴ പതിനാലാം വാർഡിലെ ഗ്രീൻ വാലി റസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്കും കുട്ടികൾക്കും പരിസരവാസികൾക്കും ജനമൈത്രി ബീറ്റ് ക്ലാസുകളും ബോധവൽക്കരണവും നടത്തി.
വാർഡ് മെമ്പർ 
മഞ്ജു, ഗ്രീൻവാലി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌
മോഹനൻ, രക്ഷധികാരി 
ജയരാജ്‌, സെക്രട്ടറി 
 മണിക്കുട്ടൻ, ട്രഷറർ 
സുരാജ് കളഭം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.