05:16am 28 October 2026
NEWS
നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്റെ വെടിവെയ്പ്
25/04/2025  10:21 AM IST
nila
നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്റെ വെടിവെയ്പ്

നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്റെ വെടിവെയ്പ്. ഇന്നു രാവിലെയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ വെടിയുതിർത്തത്. ഇതിന് പിന്നാലെ ഇന്ത്യയും തിരിച്ചടിച്ചു. മേഖലയിൽ വെടിവെയ്പ്പ് തുടരുകയാണ്. ഇതുവരെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.  

അതേസമയം, കശ്മീരിലെ ബന്ദിപോര മേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ബന്ദിപോരയിലെ കുൽനാർ ബസിപോര മേഖലയിലാണ് പോരാട്ടം നടക്കുന്നത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം ഇവിടം വളഞ്ഞിരുന്നു. തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞദിവസം കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. പ്രത്യേക സേനയിലെ ഹവിൽദാർ ജാന്തു അലി ഷെയ്ഖാണ് വീരമൃത്യു വരിച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img