08:35am 02 May 2026
NEWS
ജമ്മു കശ്മീരിൽ 'ഓപ്പറേഷൻ മഹാദേവ്'
28/07/2025  01:58 PM IST
nila
ജമ്മു കശ്മീരിൽ ഓപ്പറേഷൻ മഹാദേവ്

ജമ്മു കശ്മീരിലെ ലിദ്‌വാസിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യം മൂന്നു ഭീകരരെ വധിച്ചെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. 'ഓപ്പറേഷൻ മഹാദേവ്' എന്ന് പേരിലാണ് സൈന്യം ഭീകരർക്കെതിരായ നീക്കം നടത്തുന്നത്. 

ഭീകരർ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവവരത്തെ തുടർന്ന് മുൽനാർ മേഖലയിൽ സൈന്യം പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.  ലിദ്‌വാസ് മേഖലയിൽ രണ്ട് റൗണ്ട് വെടിയുതിർക്കപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു. കൂടുതൽ ഭീകരർക്കായി പരിശോധന തുടരുകയാണെന്നും വാർത്താ ഏജൻസികൾ വ്യക്തമാക്കി. 'ഓപ്പറേഷൻ മഹാദേവ്' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിക്ക് തുടക്കംകുറിച്ചതായി സൈന്യത്തിന്റെ ചിനാർ കോർപ്‌സ് എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img