12:56am 30 April 2026
NEWS
പാക് അധീന കശ്മീര്‍ ഇല്ലാതെ ജമ്മു കശ്മീര്‍ അപൂര്‍ണമാണെന്ന് രാജ്‌നാഥ് സിങ്
14/01/2025  06:24 PM IST
nila
പാക് അധീന കശ്മീര്‍ ഇല്ലാതെ ജമ്മു കശ്മീര്‍ അപൂര്‍ണമാണെന്ന് രാജ്‌നാഥ് സിങ്

പാക് അധീന കശ്മീർ ഇല്ലാതെ ജമ്മു കശ്മീർ അപൂർണമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി ചൗധരി അൻവറുൾ ഹഖ് നടത്തിയ ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  ജമ്മു-കശ്മീരിലെ ജനങ്ങളെ ഇന്ത്യൻ സർക്കാരുമായി കൂടുതൽ അടുപ്പിക്കുന്നതിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഒമ്പതാമത് സായുധ സേനാ വെറ്ററൻസ് ദിനത്തോട് അനുബന്ധിച്ച് ജമ്മു-കശ്മിരിലെ അഖ്‌നൂർ സെക്ടറിനടുത്തുള്ള ടൻഡ ആർട്ടിലെറി ബ്രിഗേഡിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേ​ഹം. ഡൽഹിയേയും കശ്മീരിനേയും കേന്ദ്രസർക്കാർ ഒരുപോലെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

കശ്മീരിലെ ജനങ്ങൾക്ക് രാജ്യത്തെ മറ്റെല്ലായിടങ്ങളിലെയും ജനങ്ങളുമായുള്ള ഹൃദയബന്ധം ദൃഢമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഹൃദയങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കുക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. ഇപ്പോഴും അവിടവിടെയായി ചില ചെറിയ വിള്ളലുകൾ നിലനിൽക്കുന്നുണ്ട്, അവ കൂടി പരിഹരിക്കാനും കൂട്ടിയോജിപ്പിക്കാനും നടത്തുന്ന പ്രവർത്തനങ്ങളിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img