12:40am 10 November 2026
NEWS
ഭൂമിക്ക് പുറമെ മറ്റൊരു ഗ്രഹത്തിലും വലിയ സമുദ്രവും ജീവനും?
19/04/2025  12:21 PM IST
nila
ഭൂമിക്ക് പുറമെ മറ്റൊരു ഗ്രഹത്തിലും വലിയ സമുദ്രവും ജീവനും?

ഭൂമിക്ക് പുറമേ മറ്റൊരു ​ഗ്ര​ഹത്തിൽകൂടി ജീവനുണ്ടാകാമെന്ന ചർച്ചകൾ ശാസ്ത്രലോകത്ത് പുരോ​ഗമിക്കുകയാണ്.  കെ2-18ബി (K2-18b) എന്നു പേരിട്ടിരിക്കുന്ന ​ഗ്രഹത്തിലാണ് ജീവനുണ്ടാകാം എന്ന് ​ഗവേഷകർ അനുമാനിക്കുന്നത്. കേംബ്രിജ് സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്. ജെയിംസ് വെബ് സ്‌പെയ്സ് ടെലിസ്‌കോപ് (ജെഡബ്ല്യുഎസ്ടി) വഴി ശേഖരിച്ച ഡാറ്റ വിശകലനം ചെയ്താണ് ​ഗവേഷകർ ഭൂമിക്ക് പുറത്ത് ജീവനുണ്ടാകാമെന്ന നി​ഗമനത്തിൽ എത്തിയിരിക്കുന്നത്. 

ഭൂമിയിൽ നിന്ന് 124 പ്രകാശവർഷം അകലെ കോൺസ്റ്റലേഷൻ ഓഫ് ലിയോയിലാണ് ജീവനുണ്ടാകാൻ സാധ്യതയുള്ള ​ഗ്രഹമുള്ളത്. സമുദ്രങ്ങൾ ഉള്ള ഗ്രഹമാണിതെന്നാണ് നിഗമനം. ഗ്രഹത്തിനു ചുറ്റും വൻതോതിൽ രാസവസ്തുക്കൾ കണ്ടു എന്നും, അങ്ങനെ കാണപ്പെടണമെങ്കിൽ അവിടെ ജൈവ സാന്നിധ്യം ഉണ്ടാകണം എന്നുമാണ് ഗവേഷകർ വിലയിരുത്തുന്നത്. 

നിരീക്ഷിച്ച ഗ്രഹത്തിനു ചുറ്റു ഡൈമിഥൈൽ (dimethyl) സൾഫൈഡിന്റെയും (ഡിഎംഎസ്),ഡൈമിഥൈൽ ഡൈസൾഫൈഡിന്റെയും (ഡിഎംഡിഎസ്) സാന്നിധ്യം തിരിച്ചറിഞ്ഞു എന്നും, അത് സമുദ്രങ്ങളിൽ കാണുന്ന സൂക്ഷ്മജീവികളായ ഫൈറ്റോപ്ലാങ്ക്ടൺ (phytoplankton) സൃഷ്ടിച്ചതാകാനാണ് വഴി എന്നുമാണ് ഗവേഷകർ പറയുന്നത്.  ഭൂമിയിൽ ഡിഎംഎസും, ഡിഎംഡിഎസും സൃഷ്ടിക്കുന്നത് ജൈവസാന്നിധ്യമാണ്. പ്രധാനമായും ഫൈറ്റോപ്ലാങ്ക്ടൺ പോലെയുള്ള മൈക്രോബിയൽ ലൈഫ് ആണ് ഇതിനു കാരണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img