03:57am 12 November 2026
NEWS
സംസ്‌കൃതി ഖത്തർ കാനത്തിൽ ജമീല എം എൽ എയെ അനുസ്മരിച്ചു.
07/12/2025  08:33 AM IST
nila
സംസ്‌കൃതി ഖത്തർ കാനത്തിൽ ജമീല എം എൽ എയെ അനുസ്മരിച്ചു.

 

ദോഹ :കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ ഖത്തർ സംസ്കൃതി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. 
ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിൻ്റെ അംഗീകാരം നേടി. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ച മികച്ച വനിത നേതാവായിരുന്നു കാനത്തിൽ ജമീലയെന്ന് സംസ്കൃതി അനുസ്മരിച്ചു. 

സംസ്കൃതി ഓഫീസിൽ നടന്ന അനുസ്മരണചടങ്ങിൽ വൈസ്പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷൻ ആയിരിന്നു. കേരള ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ ഇ എം സുധീർ അനുസ്മരണപ്രഭാഷണം നടത്തി. സെക്രട്ടറി ബിജു പി മംഗളം, കേന്രകമ്മറ്റി അംഗങ്ങളായ അഹമ്മദ് കുട്ടി അറാളയിൽ,ജസിത ചിന്തുരാജ്, ജബ്ബാർ നന്ദി,രവി മണിയൂർ, റാഷിദ്‌ എന്നിവർ ചടങ്ങിൽ അനുസ്മരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img