12:24pm 11 November 2026
NEWS
ആഗോളഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്ഥാനെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ
28/09/2025  07:37 AM IST
nila
ആഗോളഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്ഥാനെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ

യുഎൻ പൊതുസഭയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. പാകിസ്ഥാൻ ആഗോളഭീകരതയുടെ പ്രഭവകേന്ദ്രം എന്നായിരുന്നു ജയ്ശങ്കറിന്റെ പരാമർശം. യുഎൻ പൊതുസഭയുടെ എൺപതാം വാർഷികയോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഭീകരവാദം നേരിടുന്നതിന് പ്രത്യേക മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''പതിറ്റാണ്ടുകളായി ആഗോളഭീകരതയുടെ പ്രഭവകേന്ദ്രമായ അയൽരാജ്യമുള്ള ഇന്ത്യ, സ്വാതന്ത്ര്യംനേടിയ കാലംമുതൽ ഈ വെല്ലുവിളി നേരിടുന്നുണ്ട്. പതിറ്റാണ്ടുകൾക്കിടയിൽ അന്താരാഷ്ട്രതലത്തിൽ നടന്ന പ്രധാന ഭീകരാക്രമണങ്ങളിൽ ആ രാജ്യത്തിന്റെ അടയാളം കാണാം. യുഎന്നിന്റെ ഭീകരപ്പട്ടികയിലുള്ള ആളുകളിൽ കൂടുതലും ആ രാജ്യക്കാരാണ്. അതിർത്തികടന്നുള്ള ഭീകരവാദത്തിന്റെ ഏറ്റവുംപുതിയ ഉദാഹരണമാണ് ഇക്കൊല്ലം ഏപ്രിലിൽ വിനോദസഞ്ചാരികൾക്കുനേരേ പഹൽഗാമിൽനടന്ന പൈശാചികമായ ആക്രമണം. ഭീകരവാദത്തിൽനിന്ന് സ്വന്തം പൗരരെ രക്ഷിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിച്ചു. അതിന്റെ സംഘാടകരെയും ആസൂത്രകരെയും നീതിക്കുമുന്നിലെത്തിച്ചു. ഭീകരത എല്ലാവരും നേരിടുന്ന ഭീഷണിയായതിൽ, ഇക്കാര്യത്തിൽ ശക്തമായ അന്താരാഷ്ട്രസഹകരണം ആവശ്യമാണ്. ഭീകര കേന്ദ്രങ്ങൾ നടത്തുകയും അവരെ പരസ്യമായി മഹത്ത്വവത്കരിക്കയും ചെയ്യുന്ന നടപടിയെ ശക്തമായി അപലപിക്കണം. ഭീകരതയ്ക്ക് സഹായധനം വരുന്നത് ഇല്ലാതാക്കണം'' -അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img