12:17pm 13 June 2026
NEWS
കൊല്ലപ്പെട്ടവരിൽ കാണ്ഡഹാർ വിമാനറാഞ്ചലിൻ്റെ സൂത്രധാരനായ കൊടുംഭീകരനും
08/05/2025  07:11 PM IST
nila
കൊല്ലപ്പെട്ടവരിൽ കാണ്ഡഹാർ വിമാനറാഞ്ചലിൻ്റെ സൂത്രധാരനായ കൊടുംഭീകരനും

'ഓപ്പറേഷൻ സിന്ദൂറി'ൽ കൊല്ലപ്പെട്ടവരിൽ കൊടുംഭീകരൻ അബ്ദുൾ റൗഫ് അസറും. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളിൽ ഒരാളായ റൗഫ് അസറും പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജെയ്‌ഷെ തലവൻ മൗലാന മസൂദ് അസറിന്റെ സഹോദരനാണ് റൗഫ്. 1999-ലെ കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരൻ കൂടിയാണ് റൗഫ്.

ഇന്ത്യൻ സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന് പാകിസ്ഥാനിലെ ബഹാവൽപുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായിരുന്നു. ബഹാവൽപുരിലെ ജെയ്‌ഷെ ആസ്ഥാനത്തിന് നേരേ ഇന്ത്യ നടത്തിയ തിരച്ചടിയിലാണ് റൗഫ് അസർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

ബഹാവൽപുരിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ സഹോദരി അടക്കം പത്ത് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img