
ജെയ്ന്‍ സമാജ് എറണാകുളം കൊച്ചി ഗാന്ധി നഗറിലെ ലയണ്‍സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച രണ്ടാമത് കൃത്രിമ അവയവദാന ക്യാമ്പില്‍ നിന്ന്
കൊച്ചി: ജെയ്ന്‍ സമാജ് എറണാകുളം കൊച്ചി ഗാന്ധി നഗറിലെ ലയണ്‍സ് ക്ലബ് ഹാളില്‍ മൂന്നു ദിവസം നീണ്ടു നിന്ന കൃത്രിമ അവയദാന ക്യാമ്പ് സംഘടിപ്പിച്ചു. നവംബര്‍ 17, 18, 19 തീയതികളില്‍ നടന്ന ക്യാമ്പ് ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. ഡിപി വേള്‍ഡ്, എറണാകുളം റൗണ്ട് ടേബിള്‍ 214 എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിച്ച ക്യാമ്പിന് ലോകത്തെ ഏറ്റവും വലിയ കൃത്രിമ അവയവ പ്രസ്ഥാനമായ ബിവിഎംഎസ്എസ് ജയ്പൂര്‍ ഫുട് സാങ്കേതികസഹായം നല്‍കി. മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വേണു രാജമണി ഐഎഫ്എസ് (റിട്ട.), എറണാകുളം റൗണ്ട് ടേബിള്‍ 214 ചെയര്‍മാന്‍ ജോ അലപ്പാട്ട്, ഡിപി വേള്‍ഡിന്റെ കുരുവിള സേവ്യര്‍, വികെവി കാറ്ററേഴ്‌സ് എംഡി വി കെ വര്‍ഗീസ്, ബിഎംവിഎസ്എസ് പ്രതിനിധി അനില്‍ സുരാന, ജെയ്ന്‍ സമാജ് പ്രതിനിധി ധിരേന്ദ്ര സുരാന തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ജെയ്ന്‍ സമാജ് എറണാകുളം കൊച്ചിയില്‍ കൃത്രിമ അവയവദാന ക്യാമ്പ നടത്തുന്നത്.
Photo Courtesy - Google







