
തമിഴ് സിനിമയിലെ മുൻനിര നടനായ രജനികാന്ത് അഭിനയിച്ച ‘ജെയിലർ’ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാണ്. നെൽസൻ ദിലീപ്കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഈ വിജയത്തെ തുടർന്ന് ഇപ്പോൾ ‘ജെയിലർ’ ചിത്രത്തിൻ്റെ രണ്ടാം ഭാഗം വളരെ ബ്രമ്മാൻഡമായി ഒരുങ്ങിവരികയാണ്. 'സൺ പിക്‌ചേഴ്‌സ്' നിർമ്മിക്കുന്ന ഈ ചിത്രത്തിനും ആദ്യ ഭാഗത്തിന് സംഗീതം നൽകിയ അനിരുദ്ധ് തന്നെയാണ് സംഗീതം നൽകുന്നത്. ആദ്യ ഭാഗത്തെ പോലെ തന്നെ ‘ജെയിലർ 2’ ചിത്രത്തിലും പല മുൻനിര താരങ്ങൾ കേമിയോ വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മോഹൻലാൽ, ശിവരാജ്‌കുമാർ, ബോളിവുഡ് താരം മിഥുൻ ചക്രവർത്തി, വിജയസേതുപതി തുടങ്ങിയ താരങ്ങൾക്കൊപ്പം ഇപ്പോൾ മറ്റൊരു ബോളിവുഡ് താരമായ ഷാരൂഖാനും ഈ ചിത്രത്തിൽ ഒരു കേമിയോ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട് എന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് അടുത്തിടെ കേരളത്തിൽ നടന്നിരുന്നു. ഇതിനെ തുടർന്നുള്ള അടുത്ത ചിത്രീകരണം ഉടൻ ആരംഭിക്കാനിരിക്കുകയാണെന്നും ഇതിൽ 'ബോളിവുഡ് ബാഷ' എന്ന് വിളിക്കപ്പെടുന്ന ഷാരൂഖാൻ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് എത്തുന്നത് എന്നാണ് പറയപ്പെടുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി റിലീസാകാനിരിക്കുന്ന ചിത്രമാണ് ഇത്.
Photo Courtesy - Google











