07:23am 25 June 2026
NEWS
പ്രായപൂർത്തിയാകാത്ത മകനുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ട ഭാര്യയിൽ നിന്നും വിവാഹ മോചനം വേണമെന്ന് യുവാവ്
18/01/2026  06:16 PM IST
nila
പ്രായപൂർത്തിയാകാത്ത മകനുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ട ഭാര്യയിൽ നിന്നും വിവാഹ മോചനം വേണമെന്ന് യുവാവ്

ഫ്ലോറിഡ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിക്കുന്ന യുവതിയിൽ നിന്ന് ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടു. അമേരിക്കയിലെ ഫ്ലേറിഡയിലാണ് സംഭവം. നഴ്സായ അലക്സിസ് വോൺ യേറ്റ്സ് (35) എന്ന യുവതിയാണ് തന്റെ ഭർത്താവിന്റെ ആദ്യ ബന്ധത്തിലെ മകനായ പതിനഞ്ചുകാരനെ ലൈം​ഗികപീഡനത്തിന് ഇരയാക്കിയത്.  ഈ കേസിൽ അലക്സിസ് രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. ഭർത്താവ് ഡേവിഡ് യേറ്റ്സാണ് കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചത്.

കേസിനെ തുടർന്ന് അലക്സിസിന്റെ മെഡിക്കൽ ലൈസൻസ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധപ്പെട്ട അധികൃതർ ലൈസൻസ് പൂർണമായി റദ്ദാക്കി. ഇതോടെ അലക്സിസ് വോൺ യേറ്റ്സിന് ഇനി നഴ്സായി ജോലി ചെയ്യാൻ കഴിയില്ല.

2024ൽ ഡേവിഡ് യേറ്റ്സ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മകനോടൊപ്പം അനധികൃത ബന്ധത്തിലേർപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുട്ടി പിന്നീട് മൊഴി നൽകുകയും, രണ്ടാനമ്മ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി വ്യക്തമാക്കുകയും ചെയ്തു.

സംഭവം നേരത്തെ കുട്ടിയുടെ പിതാവ് പൊലീസിനെ അറിയിച്ചിരുന്നില്ല. എന്നാൽ കുടുംബത്തിലെ മറ്റൊരു അംഗം കുട്ടിയുടെ സുരക്ഷയെ മുൻനിർത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും കേസ് കോടതിയിൽ എത്തുകയും ചെയ്തു.

ശിക്ഷ വിധിക്കുന്നതിനിടെ കുട്ടിയുടെ അമ്മ കോടതിയിൽ പ്രതിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ‘പീഡോഫൈൽ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. 2017ലാണ് അലക്സിസ് വോൺ യേറ്റ്സും ഡേവിഡ് യേറ്റ്സും വിവാഹിതരായത്. ഇരുവർക്കും മുൻബന്ധങ്ങളിൽ നിന്ന് കുട്ടികളുണ്ടായിരുന്നുവെന്നും, ഈ വിവാഹബന്ധത്തിൽ രണ്ടു കുട്ടികളുമുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img