07:46am 13 November 2026
NEWS
രാജ്യത്തിന്റെ വിദേശ നയം മോദി അട്ടിമറിച്ചു സൈനികര്‍ക്ക് ആദവുമായി ജയ്ഹിന്ദ് സഭ
26/05/2025  08:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജ്യത്തിന്റെ വിദേശ നയം മോദി അട്ടിമറിച്ചു സൈനികര്‍ക്ക് ആദവുമായി ജയ്ഹിന്ദ് സഭ

കൊച്ചി: ലോകം മുഴുവന്‍ ആദരിച്ച വിദേശ നയം നമുക്കുണ്ടായിരുന്നും എന്നാലിന്ന് മറ്റൊരു രാജ്യമാണ് ഇന്ത്യയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സൈനികരോടുള്ള ആദരവിന്റെ ഭാഗമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം കെപിസിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജയ്ഹിന്ദ് സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാക്തിക ചേരികള്‍ ശക്തിപ്പെട്ടപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു മുന്നോട്ടുവച്ച ചേരിചേരാ നയം ലാക രാഷ്ട്രങ്ങള്‍ അംഗീകരിച്ച നയമാണ്. രാജ്യങ്ങള്‍ സമ്പത്ത് ജനങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി ഉപയോഗിക്കണമെന്ന് നെഹ്‌റു ലോകത്തോട് പറഞ്ഞു. അത്ത് ലോകം നെഹ്‌റുവിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നു. അമേരിക്കയുടെ ഏഴാം കപ്പല്‍ പടയെപ്പോലും വിറപ്പിച്ച ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടായിരുന്നുവെന്നും, പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം വെടി നിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രിയോ, സൈനിക മേധാവിയോ ആയിരുന്നില്ലെന്നും, മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റാണെന്നും, വനിതകളായ സൈനികരെ അപമാനിച്ച ആളുകള്‍ ഇപ്പോഴും മന്ത്രിയായി തുടരുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. 

കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു, നെഹ്‌റു മുന്നോട്ടുവച്ചത് സമാധാനത്തിന്റെ വിദേശ നയമായിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ചേരിചേരാ നയം ലോകത്തിന് മാതൃകയായിരുന്നു. ഗാന്ധിയും മുന്നോട്ടു വച്ചത് സമാധാനമായിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും, സ്വാതന്ത്ര്യത്തിനും, പരമാധികാരത്തിനും എപ്പോഴെല്ലാം ഭീഷണി നേരിട്ടിട്ടുണ്ടോ അപ്പോഴൊക്കെ അതിനെ വിജയകരമായി നേരിടാന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്നും ഇതിനൊക്കെ പിന്നില്‍ സമാധാനത്തിന്റെ നയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലാല്‍ ബഹാദൂര്‍ ശാസ്ത്രി മുന്നോട്ടുവച്ച ജയ് കിസാന്‍ ജയ് ജവാന്‍ മുദ്രാവാക്യം പോലും ഇന്ന് ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുക സൈനികരുടെ ശൗര്യം, ത്യാഗം, ദേശസ്നേഹം എന്നിവയോടുള്ള ആദരവിന്റെ ഭാഗമായാണ് ജയ്ഹിന്ദ് സഭ സംഘടിപ്പിച്ചത്. ചടങ്ങില്‍ മുംബൈ ഭീകരാക്രമണത്തില്‍ പോരാടിയ എന്‍എസ്ജി കമാന്‍ഡര്‍ പി വി മനേഷിനെ വിവിധ സേനാ വിഭാഗങ്ങളുടെ ഭാഗമായ സൈനികരെ ആദരിച്ചു. 

രാജ്യത്തോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും, വെടി നിര്‍ത്തലില്‍ യുഎസ് സര്‍ക്കാരിന്റെ പങ്കെന്താണെന്ന് ചോദിച്ച രാഹുലിനെ അധിക്ഷേപിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും, രാജ്യസ്‌നേഹം കോണ്‍ഗ്രസിനെ പഠിപ്പിത്താന്‍ ബിജെപി വളര്‍ന്നിട്ടില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പറഞ്ഞു. രാജ്യസ്‌നേഹം കാമറയ്ക്ക് മുന്നിലല്ല പ്രകടിപ്പിക്കേണ്ടതെന്ന് വിംഗ് കമാന്‍ഡര്‍ അനുമ ആചാര്യ പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, വിംഗ് കമാന്‍ഡര്‍ അനുമ ആചാര്യ, എക്‌സ് സര്‍വ്വീസ്‌മെന്‍ കോണ്‍ഗ്രസ് ദേശിയ പ്രസിഡന്റ് കേണല്‍ രോഹിത് ചൗധരി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ് എംഎല്‍എ, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, ബെന്നി ബെഹനാന്‍ എംപി, കെ ബാബു എംഎല്‍എ, കെപിസിസി സംഘടനാ ജനറല്‍ സെക്രട്ടറി എം ലിജു, രാഷ്ട്രീയകാര്യ സമിതി   അംഗങ്ങളായ ജോസഫ് വാഴയ്ക്കന്‍, ഷാനിമോള്‍ ഉസ്മാന്‍, അജയ് തറയിൽ എഐസിസി സെക്രട്ടറി റോജി എം ജോണ്‍, എംഎല്‍എമാരായ മാത്യു കുഴല്‍നാടന്‍, ടിജെ വിനോദ്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി,  കെപിസിസി നേതാക്കളായ  വി ജെ പൗലോസ്, എം എം നസീര്‍, ദീപ്തി മേരി വര്‍ഗീസ്, അഡ്വ. ബി എ മുത്തലിബ്, കെ പി ധനപാലന്‍, ജയ്‌സണ്‍ ജോസഫ്, ഡോ. എം സി ദിലീപ് കുമാര്‍, അഡ്വ.എസ് അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img