11:35pm 05 November 2026
NEWS
യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബാവ വാഴിക്കല്‍ ചടങ്ങ് മാര്‍ച്ച് 25ന്
26/01/2025  05:49 PM IST
സണ്ണി ലുക്കോസ്
യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബാവ വാഴിക്കല്‍ ചടങ്ങ് മാര്‍ച്ച് 25ന്

മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി  ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ മാർച്ച്  25 ന് വാഴിക്കും.ലെബനനിലെ ബെയ്‌റൂട്ടിലെ പാത്രിയര്‍ക്കാ അരമനയിലാണ് ചടങ്ങ് നടക്കുക.

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വില്‍പത്രത്തില്‍ തന്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ പ്രഖ്യാപിച്ചിരുന്നു 2019ലാണ് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റിയായി ചുമതലയേറ്റത്.

മുളന്തുരുത്തി സ്രാമ്പിക്കല്‍ പള്ളിത്തട്ട ഗീവര്‍ഗീസ്-സാറാമ്മ ദമ്പതികളുടെ ഇളയമകനായി 1960 നവംബര്‍ 10നാണ് ജോസഫ് മാര്‍ ഗ്രിഗോറിയസിന്റെ ജനനം. 1984 മാര്‍ച്ച് 25ന് വൈദികനായി. 1994 ജനുവരി 16ന് മെത്രാഭിക്ഷിതനായി. യൂണിവേഴ്‌സിറ്റി ഓഫ് ഡബ്ലിനില്‍ നിന്ന് ദൈവശാസ്ത്ര പഠനത്തില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img