03:56am 12 November 2026
NEWS
ജെ. എം. എച്ച്. എസ്. കോടുകുളഞ്ഞി സ്കൂളിൽ 2026 അധ്യയന വർഷത്തെ പ്രവേശനോത്സവം
04/06/2026  03:55 PM IST
nila
ജെ. എം. എച്ച്. എസ്. കോടുകുളഞ്ഞി സ്കൂളിൽ 2026 അധ്യയന വർഷത്തെ പ്രവേശനോത്സവം

കോടുകുളഞ്ഞി: ജെ. എം. എച്ച്. എസ്. കോടുകുളഞ്ഞി സ്കൂളിൽ 2026 അധ്യയന വർഷത്തെ പ്രവേശനോത്സവം 
 വിപുലമായ പരിപാടികളോടെ നടത്തി. നവാഗതരായ വിദ്യാർത്ഥികളെ മെഴുകുതിരി നൽകിയാണ് സ്കൂളിലേക്ക് സ്വീകരിച്ചത്.
സ്കൂൾ ഗവേണിങ് ബോഡി അംഗം 
 വി. ജി. ഷാജി പ്രവേശനോത്സവത്തിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് 
 ദീപ ലോകേഷ് അധ്യക്ഷത വഹിച്ചു.
മുൻ പി.എസ്.സി. അംഗം അഡ്വ. തോമസ് ഫിലിപ്പ് ആദരിക്കൽ ചടങ്ങ് നിർവ്വഹിച്ചു. മുൻ ഓഫീസ് സ്റ്റാഫും വാർഡ് മെമ്പറും കൂടിയായ തോമസ് എബ്രഹാം, സ്കൂൾ ഹെഡ്മാസ്റ്റർ
ജേക്കബ് ,സീനിയർ അസിസ്റ്റന്റ് 
 സിനു തോമസ് എന്നിവർ പ്രസംഗിച്ചു.
കുമാരി. ഹൃദ്യ ഓമനക്കുട്ടൻ കവിതാലാപനം നടത്തി.
ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കെ മാത്യുവിനെ ചടങ്ങിൽ ആദരിച്ചു. 
 പ്രകാശഗിരി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് (കോടുകുളഞ്ഞി) വികാരി റവ. ഫാ. ഒബിൻ ജോസഫ് വിദ്യാർത്ഥികൾക്കായി “അതിജീവനം”എന്ന വിഷയത്തിൽ മാർഗ്ഗനിർദ്ദേശ ക്ലാസ്സ് നയിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ മുൻ പ്രഥമാധ്യാപകൻ  ടി എൻ
രജിത്കുമാറും  എൻ എം എച്ച് എസ്
 പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മുൻ പ്രഥമാധ്യാപിക 
അമ്പിളി സി യും അനുമോദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.