
ദോഹ: ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൻ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഹോർവിസ് ബിഷപ് ചെസ്സ് അക്കാദമിയുടെ സഹകരണത്തോടെ ജൂനിയർ റാപ്പിഡ് ചെസ് ടൂർണമെൻ്റ് സംഘടിപ്പിച്ചു. ഇരുന്നൂറ് കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ അണ്ടർ -15 വിഭാഗത്തിൽ ഇവാൻ വർഗീസ് സഞ്ജു, അണ്ടർ 10 വിഭാഗത്തിൽ ശിവാൻഷ് ജോഷി എന്നിവർ ചാമ്പ്യന്മാരായി.
അണ്ടർ 15 വിഭാഗത്തിൽ കിഷോർ അരുണഗിരി റണ്ണർ അപ്പും ശ്രീജൻ ധനരാജ, ലൈന ആൻ മാത്യു, പ്രിൻസ് ലിവാൻ കരുണാനായകെ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടി. അണ്ടർ 10 വിഭാഗത്തിൽ അങ്കിത് അരുൺ റണ്ണർ അപ്പും എഡ്വിൻ ഇടിക്കുള, മുഹമ്മദ് അസം, ദേവാൻഷ് കുമാർ എന്നിവർ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടി.
ഐൻ വൈഭവ്, ശ്രുതിക സുനിൽ (അണ്ടർ- 12), സ്വരിത് തേജസ് മേത്ത, ആൻലിയ സാജൻ (അണ്ടർ -11), ആദവൻ രാജശേഖർ, സുബന്യ വസന്തരാജൻ (അണ്ടർ- 9), ദയ വസന്തരാജൻ മോനിഷ ശ്രീ ധനരാജ (അണ്ടർ- 8) ശ്ലോക് ഭാവിസി, ഹാൻവിക ശ്രുതഗ്ന (അണ്ടർ- 7), ആദിനാഥ് ആനന്ദ് (അണ്ടർ- 6) എന്നിവരെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു.
വിജയികൾക്ക് ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൻ സിഇഒ ഹാരിസ് പി.ടി. ട്രോഫികൾ സമ്മാനിച്ചു. ഫോക്കസ് ഇൻ്റർനാഷണൽ റയ്യാൻ ഡിവിഷൻ ഡയറക്ടർ സജീർ പുനത്തിൽ, ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് സദീദ് ടൂർണമെൻ്റ് നിയന്ത്രിച്ചു. ഷംഷാദ് കക്കാട്, ശനീജ് എടത്തനാട്ടുകര, ഹാഫിസ് ഷബീർ, റഷീഖ് ബക്കർ, സബീഹ് മമ്പാട്, ഷാഹിദ് നല്ലളം, മുസ്തഫ കാപ്പാട്, മുഹമ്മദ് ഹഫീസ്, റംഷാദ്, ജാസിർ അമീൻ തുടങ്ങിയവർ പങ്കെടുത്തു.











