08:42pm 18 September 2026
NEWS
ഐടെൽ 'മ്യൂസിക് 450എൽ' അവതരിപ്പിച്ചു; കരുത്തുറ്റ ത്രിമാന ശബ്ദവും 2500 എംഎഎച്ച് ബാറ്ററിയും സവിശേഷതകൾ.
18/09/2026  02:53 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഐടെൽ മ്യൂസിക് 450എൽ അവതരിപ്പിച്ചു; കരുത്തുറ്റ ത്രിമാന ശബ്ദവും 2500 എംഎഎച്ച് ബാറ്ററിയും സവിശേഷതകൾ

 

സംഗീതത്തിന് മുൻഗണന നൽകുന്ന പുതിയ ഫീച്ചർ ഫോൺ 'മ്യൂസിക് 450എൽ' ഐടെൽ ഇന്ത്യയിൽ അവതരിപ്പിച്ചു. കരുത്തുറ്റ ത്രിമാന ശബ്ദം, 2500 എംഎഎച്ച് ശേഷിയുള്ള ബാറ്ററി, വയർലെസ് എഫ്എം, ബ്ലൂടൂത്ത്, 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേ, 13.4 മില്ലിമീറ്റർ കനം എന്നിവയാണ് പ്രധാന സവിശേഷതകൾ. യാത്രകളിലും പുറത്തുള്ളസാഹചര്യങ്ങളിലും സംഗീതം, എഫ്എം, ഫോൺ വിളികൾ എന്നിവ വ്യക്തമായി കേൾക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ഫോൺ.

എഫ്20 2-ഇൻ-1 അതിശക്ത സ്പീക്കറാണ് മ്യൂസിക് 450എല്ലിന്റെ പ്രധാന സവിശേഷത. 2500 എംഎഎച്ച് ബാറ്ററി ദീർഘനേരത്തെ ഉപയോഗത്തിന് സഹായിക്കും. വയർലെസ് എഫ്എം റെക്കോർഡിങ്, ബ്ലൂടൂത്ത്, ഓട്ടോമാറ്റിക് കോൾ റെക്കോർഡിങ്, ശക്തമായ ടോർച്ച്, വിജിഎ ക്യാമറ, ആയിരം കോൺടാക്ടുകൾ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും ഫോണിലുണ്ട്. ടൈപ്പ്-സി ചാർജിങ് സംവിധാനവും സൗജന്യ പിൻകവറും ലഭിക്കും.

മൂന്ന് നിറങ്ങളിൽ ലഭ്യമാകുന്ന ഐടെൽ മ്യൂസിക് 450എല്ലിന് 1,659 രൂപയാണ് വില. ഇന്ത്യയിലുടനീളം 1.3 ലക്ഷത്തിലധികം റീട്ടെയിൽ കേന്ദ്രങ്ങളും ആയിരത്തിലധികം സേവന കേന്ദ്രങ്ങളും ഉൾപ്പെടുന്ന ശൃംഖലയാണ് ഐടെലിനുള്ളത്. നിർമ്മാണ തകരാറുകൾക്ക് ഒരു വർഷത്തെ കൗണ്ടർ റീപ്ലേസ്മെന്റ് ഗ്യാരന്റിയും കമ്പനി നൽകുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img