
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീമിയം ഹോട്ടലായ ഫോര്‍ച്യൂണ്‍ എയര്‍പോര്‍ട്ട് റോഡ് കൊച്ചി പ്രവര്‍ത്തനമാരംഭിച്ചതായിഐടിസി ഹോട്ടല്‍സ് ലിമിറ്റഡ് അറിയിച്ചു. ഇതോടെ, കാക്കനാട്ടെ മറ്റൊരു ഫോര്‍ച്യൂണ്‍ ഹോട്ടലും അടുത്തിടെ പ്രഖ്യാപിച്ച സ്റ്റോറി വയനാടും ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ഐടിസിഎച്ച്എല്ലിന് (ITCHL) 42 സഹകരണങ്ങളായി. ദക്ഷിണേന്ത്യയില്‍ ഫോര്‍ച്യൂണ്‍ ഹോട്ടല്‍സിന് ഇപ്പോള്‍ 15 ഹോട്ടലുകളുണ്ട്, ഇത് ഈ മേഖലയോടുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയാണ് ശക്തി പെടുത്തുന്നത്.ബിസിനസ്സ്, വിനോദ സഞ്ചാരികള്‍ക്ക് അനുയോജ്യമായ ഒരു ഇടത്താവളമായ ഫോര്‍ച്യൂണ്‍ എയര്‍പോര്‍ട്ട് റോഡ് കൊച്ചിയില്‍, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 72 മുറികളും സ്യൂട്ടുകളുമുണ്ട്. ശാന്തവും വിശാലവുമായ അകത്തളങ്ങളും ആധുനിക സൗകര്യങ്ങളും ഫോര്‍ച്യൂണിന്റെ സവിശേഷതയാണ്. ഫോര്‍ച്യൂണ്‍ ബ്രാന്‍ഡിന്റെ സവിശേഷമായ ആതിഥ്യമര്യാദയും ഒത്തുചേര്‍ന്ന് അതിഥികള്‍ക്ക് സുഖപ്രദമായ താമസം ഉറപ്പാക്കുന്നു.കേരളത്തിന്റെ ആധുനികതയും പാരമ്പര്യവും ഒരുപോലെ ഉള്‍ക്കൊള്ളുന്നതും, പൈതൃകത്തിന്റെയും പുരോഗതിയുടെയും സമന്വയം പ്രതിഫലിപ്പിക്കുന്നതുമായ ഫോര്‍ച്യൂണ്‍ എയര്‍പോര്‍ട്ട് റോഡ് കൊച്ചി തുറക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ദക്ഷിണേന്ത്യന്‍ മേഖലയിലെ ഒരു സുപ്രധാന കൂട്ടിച്ചേര്‍ക്കലാണിത്. ആധുനിക യാത്രക്കാരുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനും, നഗരത്തില്‍, പ്രത്യേകിച്ച് അതിവേഗം വികസിക്കുന്ന എയര്‍പോര്‍ട്ട് കോറിഡോറില്‍ ബ്രാന്‍ഡഡ് ഹോട്ടലുകള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഈ ഹോട്ടല്‍ സഹായകമാകുമെന്ന് ഐടിസി ഹോട്ടല്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അനില്‍ ഛദ്ദ പറഞ്ഞു, '
കൊച്ചിയില്‍ ഈ പുതിയ സംരംഭം കൊണ്ടുവരുന്നതിനായി ഐടിസിഎച്ച്എല്‍, ഫോര്‍ച്യൂണ്‍ ഹോട്ടല്‍സ് എന്നിവരുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ അഭിമാനമെണ്ട്. ബിസിനസ് യാത്രക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ആധുനിക സൗകര്യങ്ങളും പ്രാദേശികത്തനിമയും സമന്വയിപ്പിക്കുന്ന ഒരിടം സൃഷ്ടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കൊച്ചിയില്‍ അവിസ്മരണീയമായ താമസസൗകര്യം തേടുന്ന യാത്രക്കാര്‍ക്ക് ഈ ഹോട്ടല്‍ പ്രിയപ്പെട്ട ഒരിടമായി മാറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് സെന്‍ഹ ലൈഫ്സ്‌റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ സമീര്‍ പൂക്കുഴി പറഞ്ഞു.അതിഥികള്‍ക്ക് ഫോര്‍ച്യൂണിന്റെ സിഗ്‌നേച്ചര്‍ ഡൈനിംഗ്, ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റായ സോഡിയാക്-ലും, ബേക്കറി വിഭവങ്ങളും ലഘുഭക്ഷണങ്ങളും ആസ്വദിക്കാന്‍ ഫോര്‍ച്യൂണ്‍ ഡെലി-യിലും ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ റൂഫ്‌ടോപ്പില്‍ ഉടന്‍ തുറക്കുന്ന നക്ഷത്ര റെസ്റ്റോറന്റില്‍, നഗരത്തിന്റെ വിശാലമായ കാഴ്ചകള്‍ക്കിടയില്‍, ഒരു ഇന്ററാക്ടീവ് കിച്ചണ്‍ പശ്ചാത്തലത്തില്‍ തനതായ ഇന്ത്യന്‍, ആഗോള വിഭവങ്ങളാണ് ഒരുക്കുന്നത്.ഫോര്‍ച്യൂണ്‍ എയര്‍പോര്‍ട്ട് റോഡ് കൊച്ചി, ബിസിനസ് മീറ്റിംഗുകള്‍, കോണ്‍ഫറന്‍സുകള്‍, മറ്റ് ചെറിയ ഒത്തുചേരലുകള്‍ എന്നിവയ്ക്ക് അനുയോജ്യമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. മള്‍ട്ടി പര്‍പ്പസ് ബാങ്ക്വറ്റ് ഹാളുകളും ആധുനിക ബോര്‍ഡ്‌റൂമുകളും ഉള്ളതിനാല്‍ കോര്‍പ്പറേറ്റ് അതിഥികള്‍ക്കും നഗരത്തിലെത്തുന്നവര്‍ക്കും ഒരുപോലെ തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു വേദിയായി ഇത് മാറും.
ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ക്കായി ഹോട്ടലിന്റെ റൂഫ്‌ടോപ്പ് സ്വിമ്മിംഗ് പൂള്‍, ഫിറ്റ്‌നസ് സെന്റര്‍, കൂടാതെ ഉടന്‍ ആരംഭിക്കാനിരിക്കുന്ന സ്പാ എന്നിവയും മികച്ച സൗകര്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
'അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന കൊച്ചി, ചരിത്രമുറങ്ങുന്ന ഫോര്‍ട്ട് കൊച്ചിയും കാക്കനാട്, ഇടപ്പള്ളി, കളമശ്ശേരി തുടങ്ങിയ വളര്‍ന്നുവരുന്ന കേന്ദ്രങ്ങളും കൊണ്ട് പൈതൃകത്തെയും ആധുനികതയെയും സമന്വയിപ്പിക്കുന്നു. മികച്ച യാത്രാ സൗകര്യങ്ങളും സാംസ്‌കാരിക സാംസ്‌കാരിക തനിമയുമുള്ളതിനാല്‍, ഫോര്‍ച്യൂണ്‍ ഹോട്ടല്‍സിന്റെ വിപുലീകരണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ കൊച്ചി്. ഇത് ഫോര്‍ച്യൂണ്‍ എയര്‍പോര്‍ട്ട് റോഡ് കൊച്ചിയെ യാത്രക്കാരുടെ പ്രിയപ്പെട്ട ഇടമായി മാറ്റും.
ഫോര്‍ച്യൂണ്‍ പാര്‍ക്ക് ഹോട്ടല്‍സ് ലിമിറ്റഡിനെക്കുറിച്ച്
ഐടിസി ഹോട്ടല്‍സ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമാണ് ഫോര്‍ച്യൂണ്‍ പാര്‍ക്ക് ഹോട്ടല്‍സ് ലിമിറ്റഡ്. ഇന്ത്യയിലെ പ്രമുഖ ഫസ്റ്റ്-ക്ലാസ്, ഫുള്‍-സര്‍വീസ് ബിസിനസ്സ്, വിനോദ ഹോട്ടലുകളുടെ മുന്‍നിര ശൃംഖലയാണിത്. നേപ്പാളിലെ ഒരു റിസോര്‍ട്ട് ഉള്‍പ്പെടെ 66 നഗരങ്ങളിലായി 80 കരാറുകളും 6100-ല്‍ അധികം മുറികളുമുണ്ട്. ബിസിനസ്, വിനോദ യാത്രക്കാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിവിധ സ്ഥലങ്ങളില്‍ ആധുനിക താമസസൗകര്യങ്ങള്‍ മികച്ച മൂല്യത്തില്‍ വ്യക്തിഗത സേവനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഫോര്‍ച്യൂണ്‍ ഹോട്ടല്‍സിന്റെ ബ്രാന്‍ഡ് ലക്ഷ്യം.
സൗകര്യപ്രദമായ സ്ഥലങ്ങള്‍, മികച്ച വിഭവങ്ങള്‍, കാര്യക്ഷമമായ സേവനം, മത്സരാധിഷ്ഠിതമായ വിലനിര്‍ണ്ണയം എന്നിവ ഫോര്‍ച്യൂണ്‍ ഹോട്ടല്‍സ് ശൃംഖലയെ യാത്രക്കാര്‍ക്കിടയില്‍ പ്രിയങ്കരമാക്കിയിരിക്കുന്നു. ഐടിസി ഹോട്ടല്‍സ് ഗ്രൂപ്പിലെ അംഗമായ ഫോര്‍ച്യൂണിന്, ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഹോട്ടലുകള്‍ എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന വ്യക്തമായ ഉപ-ബ്രാന്‍ഡുകളുണ്ട്. ഫോര്‍ച്യൂണ്‍ സെലക്ട്, ഫോര്‍ച്യൂണ്‍ പാര്‍ക്ക്, ഫോര്‍ച്യൂണ്‍ ഇന്‍, ഫോര്‍ച്യൂണ്‍ റിസോര്‍ട്ട് എന്നിവയാണ് ഈ ഉപ-ബ്രാന്‍ഡുകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്കായി: itchotels.com/fortunehotels സന്ദര്‍ശിക്കുക.
Photo Courtesy - Google








