06:17am 13 November 2026
NEWS
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ദോഹയിലെത്തി
04/04/2026  03:54 PM IST
nila
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ദോഹയിലെത്തി

ദോഹ: ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനി ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തി. ശനിയാഴ്ച രാവിലെ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെയും ഉന്നതതല പ്രതിനിധി സംഘത്തെയും ഖത്തർ അധികൃതർ ഊഷ്മളമായി സ്വീകരിച്ചു.
​ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി, ഖത്തറിലെ ഇറ്റാലിയൻ അംബാസഡർ പൗലോ തോഷി എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.
പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സമാധാന നീക്കങ്ങളും സന്ദർശനത്തിൽ ചർച്ചയാകും.
​രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി ജോർജിയ മെലോനി ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇറ്റലിയും ഖത്തറും തമ്മിലുള്ള ദീർഘകാല സൗഹൃദം പുതുക്കുന്നതിൽ ഈ സന്ദർശനം നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img