11:05am 13 November 2026
NEWS
ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഇന്ത്യയിലെത്തി: രാജ്നാഥ് സിങ്ങുമായി ഇന്ന് ചർച്ച
30/04/2026  12:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഇന്ത്യയിലെത്തി: രാജ്നാഥ് സിങ്ങുമായി ഇന്ന് ചർച്ച

കൊച്ചി: ഇന്ത്യയും ഇറ്റലിയും പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുന്നു. ഡെൽഹിയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസറ്റോയും തമ്മിൽ ഇന്ന് നടക്കുന്ന കൂടിക്കാഴ്ച പരസ്പര സഹകരണത്തിൻ്റെ പുതിയ വാതിലുകൾ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. നിലവിലത്തെ സാഹചര്യത്തിൽ രാജ്യാന്തര തലത്തിലും പ്രാദേശിക തലത്തിലും നിലനിൽക്കുന്ന സുരക്ഷാ പശ്ചാത്തലം മന്ത്രിമാർ വിലയിരുത്തും.       

2023 ഒക്റ്റോബറിൽ രാജ്നാഥ്സിങ് റോം സന്ദർശിച്ചിരുന്നു. ഇറ്റാലിയൻ പ്രതിരോധ മന്ത്രിയുടെ സന്ദർശനം ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ഇരു രാജ്യങ്ങളുടെയും അഗ്രഹത്തെ കുറിക്കുന്നു. പ്രതിരോധ തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിനായി ഈ വർഷം ആദ്യം യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഒപ്പിട്ട കരാറും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുത്തനുണർവ് പകർന്നിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img