08:49pm 14 June 2024
NEWS
മഴക്കാലമാണ് സൂക്ഷിച്ചും കണ്ടും വണ്ടി ഓടിച്ചില്ലെങ്കിൽ ജീവനും കൊണ്ട് പോകും
25/05/2024  03:33 PM IST
Sreelakshmi NT
മഴക്കാലമാണ് സൂക്ഷിച്ചും കണ്ടും വണ്ടി ഓടിച്ചില്ലെങ്കിൽ ജീവനും കൊണ്ട് പോകും

വണ്ടി ഓടിക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ഒരു സമയമാണ് മഴക്കാലം. റോട്ടിലെ കുഴിയും ,മരച്ചില്ലകളും ,വഴുക്കും, പൊട്ടികിടക്കുന്ന ലൈൻ കമ്പികളും ഒന്നും ഒറ്റനോട്ടത്തിൽ കാണില്ല. പല അപകടങ്ങളും ഇതിലൂടെ സംഭവിക്കാം. അപ്പോൾ നമ്മൾ എത്രത്തോളം ശ്രദ്ധയോടെ വണ്ടി ഓടിക്കുന്നുവോ അത്രത്തോളം അപകടങ്ങളും ഒഴിവാക്കാം. പതുക്കെ ഓടിക്കുകയും മുന്നിലുള്ള വാഹനങ്ങളിൽ നിന്ന് അകലം പാലിക്കുകയും ചെയ്യണമെന്ന് എം വി ഡി ഇതിനോടകം നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ മറ്റു ചില മാർഗനിർദേശങ്ങളും നൽകുന്നുണ്ട് ;

1. ശക്തമായ മഴയത്ത് മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക. 


2. മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.


3. പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക.  


4. തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം. 


5. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം. 


6. വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക. 8. മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക്  കൂടും വേഗത കൂട്ടാതെ സമയം  കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.


7. പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും  സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക. 


8.മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.


9. വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.


10. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.