02:38am 08 November 2026
NEWS
കാമുകനും കൂട്ടുകാരും ബലാത്സം​ഗം ചെയ്ത ശേഷം പത്തുലക്ഷം രൂപയും തട്ടിയെടുത്തെന്ന് സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതി
29/03/2025  07:41 AM IST
nila
കാമുകനും കൂട്ടുകാരും ബലാത്സം​ഗം ചെയ്ത ശേഷം പത്തുലക്ഷം രൂപയും തട്ടിയെടുത്തെന്ന് സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതി

കാമുകനും കൂട്ടുകാരും ബലാത്സം​ഗം ചെയ്ത ശേഷം പത്തുലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയുമായി യുവതി. പുനെയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന കർണാടക സ്വദേശിനിയാണ് കൂട്ടബലാത്സം​ഗത്തിനിരയായത്. ഇതിനിടെ പകർത്തിയ ന​ഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.  ഹഡപ്സർ പൊലീസിൽ യുവതി നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണത്തിനു ശേഷം കേസ് കാന്തിവ്‌ലി പൊലീസിനു കൈമാറിയിട്ടുണ്ട്.

മുംബൈ കാന്തിവ്‌ലി നിവാസി തമീം ഹർഷല്ല ഖാൻ ആണ് കേസിലെ മുഖ്യപ്രതി. 2021ൽ സമൂഹമാധ്യമത്തിലൂടെയാണ് യുവതി മുഖ്യപ്രതിയായ യുവാവിനെ പരിചയപ്പെടുന്നത്. വൻ‍കിട കെട്ടിട നിർ‍മാതാവിന്റെ മകനാണെന്നാണ് ഇയാൾ യുവതിയോട് പറഞ്ഞത്. ആഡംബര കാറുകളിലാണ് സന്ദർശിക്കാൻ എത്തിയിരുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നൽകുകയായിരുന്നു. 

പ്രണയത്തിലായതോടെ കാന്തിവ്‍‌ലിയിലേക്കു വിളിച്ചുവരുത്തി ലഹരി കലർത്തിയ പാനീയം നൽകി പീഡിപ്പിച്ചു. പിന്നീട് പുണെയിൽ സുഹൃത്തുക്കൾക്കൊപ്പം കൂട്ട ബലാത്സംഗം ചെയ്തു എന്നും പരാതിയിൽ പറയുന്നു. ഇതിനിടെ 10 ലക്ഷം രൂപയും യുവാവ് കൈക്കലാക്കിയിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ ഉപദ്രവം തുടർന്നതോടെയാണു യുവതി പൊലീസിനെ സമീപിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img