06:36pm 11 November 2026
NEWS
ഫാ. നരികുളത്തെ കുറ്റവിമുക്തനാക്കിയെന്നത് അവിശ്വസനീയം
11/11/2026  06:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഫാ. നരികുളത്തെ കുറ്റവിമുക്തനാക്കിയെന്നത് അവിശ്വസനീയം

കൊച്ചി: സഭ വിരുദ്ധരുമായി ചേർന്ന് പരസ്യമായിനിയമ ലംഘനങ്ങൾ നടത്തിയ മുതിർന്നവൈദീകൻ ഫാ. ആന്റണിനരികുളത്തെ നഷ്ടപരിഹാരങ്ങളോടെ  പരമോന്നത സഭ കോടതി കുറ്റവിമുക്തനാക്കിയെന്ന് തെളിവുരഹിതമായി പ്രചരിപ്പിക്കുന്ന അതിരൂപത നേതൃത്വത്തിൻ്റെ നടപടി നിന്ദ്യവും അവിശ്വസനീയവുമാണെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ഭാരവാഹികൾ കുറ്റപ്പെടുത്തി.

സഭാ വിരുദ്ധർക്ക് അനുകൂലമായി പ്രവർത്തിക്കുന്ന മാർ റാഫേൽ തട്ടിലും മാർ ജോസഫ് പാംപ്ലാനിയും സഭ കോടതിയിൽ കുറ്റക്കാരന് അനുകൂലമായി  സ്വീകരിച്ച നിലപാടുകളുടെ പരിണിതഫലമായാണ് കൃത്യമായ തെളിവുകളുടെയും സഭാ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ വത്തിക്കാന്റെ നിർദ്ദേശപ്രകാരം മാർ ആൻഡ്രൂസ് താഴത്ത്സ്വീകരിച്ച നടപടികൾ ഇപ്പോൾറദ്ദാക്കപ്പെട്ടത്.എറണാകുളത്ത് അധികാരമേറ്റ നാൾ മുതൽ വിമതപക്ഷത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനായി മാരകമായ കുറ്റങ്ങൾ ചെയ്തതിനെ തുടർന്ന് കൂദാശ  വിലക്കോടെ പുറത്താക്കിയ വൈദീകരെ  ഉന്നത സ്ഥാനങ്ങൾ നൽകി തിരിച്ചെടുക്കുകയും അതിരൂപതയിൽ അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകുന്നവരെ  പാസ്റ്ററൽ കൗൺസിൽ അംഗങ്ങളാക്കുകയും ചെയ്ത
മെത്രാനാണ് മാർ പാംപ്ലാനി. രഹസ്യ അജണ്ടകളോടെ എറണാകുളം അതിരൂപതയിൽ തുടരുന്ന മെത്രാപ്പോലീത്തൻ വികാരി എക്കാലത്തും സീറോ മലബാർ സഭയ്ക്ക് തന്നെ അപമാനമാണ്. കുറ്റവാളികളെ വീര പരിവേഷം നൽകി സ്വീകരിച്ചിരുത്തുന്ന ഈ ഇരു മെത്രാന്മാരും  വിശ്വാസികൾക്കും ഭാവി തലമുറയ്ക്കും തെറ്റായ സന്ദേശമാണ് നൽകിക്കൊണ്ടിരിക്കുന്നതെന്നും ചെയർമാൻ അഡ്വ. മത്തായി മുതിരേന്തി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img