08:27pm 12 November 2026
NEWS
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആസ്ബസ്റ്റോസ് മേൽക്കൂര ഇല്ലെന്ന് ഉറപ്പാക്കണമെന്ന ആവിശ്യം പരിഗണിക്കുവാൻ നിർദ്ദേശം.
01/11/2025  12:57 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആസ്ബസ്റ്റോസ് മേൽക്കൂര ഇല്ലെന്ന് ഉറപ്പാക്കണമെന്ന ആവിശ്യം പരിഗണിക്കുവാൻ നിർദ്ദേശം.


കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആസ്ബസ്റ്റോസ് മേൽക്കൂര ഇല്ലെന്ന് ഉറപ്പാക്കണമെന്ന ആവിശ്യം പരിഗണിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി.  ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.  സംസ്ഥാനത്തിനകത്തെ ചിലയിടങ്ങളിൽ ആസ്ബസ്റ്റോസ് കൊണ്ട് ഉണ്ടാക്കിയ ക്ലാസ് റൂമുകൾ പ്രവർത്തിച്ച് വരുന്നു.  ഗ്രാമീണ മേഖലകളിൽ എൽ.പി., യു.പി. വിഭാഗങ്ങളിലാണ് ഇത്തരം സാഹചര്യത്തിലെ ക്ലാസ് റൂമുകൾ കൂടുതലായും ഉള്ളത്.  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആസ്ബസ്റ്റോസ് മേൽക്കൂര പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കർശന നിർദ്ദേശം നിലനിൽക്കുന്നുമുണ്ട്.  ആസ്ബസ്റ്റോസ് മേൽക്കൂരകളിലെ പഠനങ്ങൾ വിദ്യാർത്ഥികൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തത നൽകുന്നു.  ഇതിനാൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആസ്ബസ്റ്റോസ് റൂമുകൾ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് ആവിശ്യമായ പരിശോധനകളും തുടർ നടപടികളും അടിയന്തിര സ്വഭാവത്തിൽ വേണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img